കോഴിക്കോട്: മതപരിവർത്തനം ആരോപിച്ച് ഒഡിഷയിലെ ജലേശ്വറിൽ മലയാളികന്യാസ്ത്രീകൾക്കും വൈദികർക്കുംനേരേയുണ്ടായ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയൽ. 10 വർഷത്തിനുള്ളിൽ രാജ്യത്ത് മതപീഡനത്തിൽ നൂറിരട്ടി വർധനവുണ്ടായെന്നും ന്യൂനപക്ഷങ്ങൾ വിദേശത്തേക്ക് പോകണോയെന്നും അദ്ദേഹം ചോദിച്ചു.

To advertise here,

ക്രൈസ്തവർ ആകുലതയിലാണെന്നും മതമാറ്റം എന്ന പേരിൽ നിയമം കൊണ്ടുവന്നു ക്രൈസ്തവ ലോകത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. നക്സലൈറ്റുകളുടെ ആക്രമണത്തിനെതിരെ എന്ത് നടപടിയാണോ അമിത് ഷാസ്വീകരിച്ചത് അതേ നടപടി ക്രൈസ്തവരെ ആക്രമിക്കുന്നവർക്കെതിരെയും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സർക്കാർ സംരക്ഷണം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അതിനുള്ള തെളിവാണ് ഛത്തീസ്​ഗഢിലെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.