തിരുവനന്തപുരം: 'അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങള്‍ക്കു തമ്പുരാന്.' ശ്രീനാരായണ ഗുരുദേവന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി. ഗുരുദേവന് രചിച്ച ഈ വരികള്‍ കേരളസര്ക്കാരിലൂടെ ഞങ്ങളിന്ന് അനുഭവിക്കുന്നുവെന്നും സ്വാമി സന്ദീപാനന്ദഗിരി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങള്‍ക്കു തമ്പുരാന്.'
ശ്രീനാരായണ ഗുരുദേവ വിരചിതമായ ദൈവദശകത്തിലെ വരികളാണ് മേലുദ്ധരിച്ചത്.
അന്നവും വസ്ത്രവും ഞങ്ങള്‍ ചോദിക്കാതെതന്നെ ഞങ്ങള്‍ക്കുതന്നു ഞങ്ങളെ രക്ഷിച്ച് ധന്യരാക്കുന്ന അവിടുന്ന് ഒരാള്‍ മാത്രമാണ് ഞങ്ങളുടെ ഈശ്വരന്.
കാലാതിവര്‍ത്തിയായ ശ്രീ നാരായണ ഗുരുദേവന് സത്യസങ്കല്പനാണ്,
അല്ലയോ ഗുരുദേവാ,
അവിടുന്നു രചിച്ച ഈ വരികള്‍ കേരളസര്ക്കാരിലൂടെ ഞങ്ങളിന്ന് അനുഭവിക്കുന്നു.
ഈശ്വരന് എന്ന സംസ്കൃത ശബ്ദത്തിന് ഭരണനിപുണന്‍ എന്ന് അര്‍ത്ഥമെഴുതിയ പാണിനിയുടേയും യാസ്കന്റേയും ചിന്ത അന്വര്‍ത്ഥമാകുന്നു ദൈവത്തിന്റെ സ്വന്തം നാടായ ഞങ്ങളുടെ കേരളത്തില്‍.
പ്രിയ മുഖ്യമന്ത്രീ,
അവിടുന്ന് ധന്യനാണ്...
എന്തെന്നാല്‍ അങ്ങേക്ക് ജന്മം നല്കിയ മാതാവും പിതാവും അങ്ങയിലൂടെ ധന്യരായിതീര്ന്നിരിക്കുന്നു.
'ധന്യോസി കൃതകൃത്യോസി
പാവിതം തേ കുലം ത്വയാ'
ധന്യനും കൃതകൃത്യനുമായി തീര്‍ന്നിരിക്കുന്ന അങ്ങയിലൂടെ മലയാളി സമൂഹം പവിത്രീകരിക്കപ്പെട്ടിരിക്കുന്നു.
ഗുരുദേവ സ്മരണയോടെ...
സ്വാമി സന്ദീപാനന്ദ ഗിരി
Content Highlights: swami sandeepananda giri praises kerala cm pinaray vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..