കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജനപ്രതിനിധികളെ പിടിച്ചുനിര്‍ത്തി ചോദ്യംചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നിരാഹാര സത്യാഗ്രഹം നടക്കുന്ന സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ സമരക്കാര്‍ക്ക് ഒപ്പമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
നിങ്ങള്‍ക്ക് ഭാവിയില്‍ പ്രശ്നമുണ്ടാകാതിരിക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുത്തയച്ചവരെ വരച്ചവരയില്‍ നിര്‍ത്തണം. പിടിച്ചുനിര്‍ത്തി ചോദ്യംചെയ്യണം. അവരോട് രാജിവെച്ച് പോകാന്‍ പറയണം. ആ സമരമാണ് നടക്കേണ്ടത്. ദ്രോഹികളെ വെച്ചുപൊറുപ്പിക്കരുത്. താനൊരു രാഷ്ട്രീയ ചായ്വും വെച്ചല്ല ഇത് പറയുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങള്‍ക്ക് 'തീറ്റ കിട്ടുന്ന' കാര്യത്തില്‍ മാത്രമാണ് താല്പര്യമെന്ന ആക്ഷേപവും സുരേഷ് ഗോപി ഉന്നയിച്ചു. കോടിക്കണക്കിന് രൂപ മുടക്കിയാണ് ആ പ്രസ്ഥാനങ്ങള്‍ നിലനിര്‍ത്തുന്നത്. അതവര്‍ക്ക് തിരിച്ചുപിടിച്ചേ പറ്റൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
തൃശൂര്‍ പൂരത്തിന് ആംബുലന്‍സില്‍ എത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സുരേഷ് ഗോപി ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തിരുന്നു. ആംബുലന്‍സിലല്ല വന്നതെന്നാണ് സുരേഷ് ഗോപി പറഞ്ഞതെങ്കിലും ഇതിന്റെ ദൃശ്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ 'മൂവ് ഔട്ട്' എന്നായിരുന്നു പ്രതികരണം.
Content Highlights: suresh gopi on munambam waqf bill
Published: 30 Oct 2024, 05:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented