തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തരത്തിലും അങ്ങനെ ഒരു രീതിയില്‍ അദ്ദേഹം പെരുമാറാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ പൊതുസമൂഹം വേണ്ട രീതിയില്‍ പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

To advertise here,

'അദ്ദേഹത്തിന് തന്നെ അത് തെറ്റാണെന്ന് തോന്നിയതുകൊണ്ടാണല്ലോ ക്ഷമചോദിച്ചത്. ക്ഷമകൊണ്ടുമാത്രം പ്രശ്‌നം തീര്‍ക്കാന്‍ മാധ്യമ പ്രവര്‍ത്തക തയ്യാറല്ല. അത്രമാത്രം മനോവേദന അവര്‍ക്ക് ഉണ്ടായിട്ടുണ്ട് എന്നാണല്ലോ അത് കാണിക്കുന്നത്. ഇതൊക്കെ മനസിലാക്കി ഇടപെടാന്‍ ഇതുപോലുള്ള ആളുകള്‍ തയ്യാറാവണം എന്ന് അവര്‍ ഓര്‍ക്കുന്നത് നല്ലതാണ്', മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.