തിരുവനന്തപുരം: പ്രണയ ദിനത്തിൽ വ്യത്യസ്തമായ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് സപ്ലൈകോ.

To advertise here,

വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14 ന് സപ്ലൈകോയിൽ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. പക്ഷേ ഒരു നിബന്ധനയുണ്ട്. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്കാണ് ഈ ഓഫർ.

'ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും' സപ്ലൈകോയുടെ വാർത്താ കുറിപ്പിൽ പറയുന്നു.

നിലവിൽ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. അഞ്ഞൂറ് രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാര മാത്രമാണ് ലഭിക്കുക. ഓഫർ ഫെബ്രുവരി 28 വരെയുണ്ട്.