തിരുവനന്തപുരം: നെടുമങ്ങാട്ടെ എന്‍ജിനീയറിങ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച ഫോണിന്റെ ഗ്യാലറിയിലായിരുന്നു കുറിപ്പ്.കടബാധ്യത ഉണ്ടെന്നും പിടിച്ച് നില്ക്കാന് കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും കുറിപ്പില്‍ പറയുന്നു. നേരത്തെ എഴുതിയ ആത്മഹത്യ കുറിപ്പ് ഫോണില്‍ ഫോട്ടോ എടുത്ത് സൂക്ഷിച്ചതാണെന്ന് ഡിവൈഎസ്പി പറഞ്ഞു.
മൃതദേഹം കോളേജ് ഉടമയുടേത് തന്നെയാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും സ്ഥിരീകരണത്തിന് ഡിഎന്‍എ പരിശോധനയുടെ ഫലം വരണം. പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ ശേഖരിക്കും. മരണത്തില്‍ ദുരൂഹത ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
ചൊവ്വാഴ്ച രാവിലെ നെടുമങ്ങാട് കരകുളത്തെ പി.എ.അസീസ് കോളേജിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിലെ ഹാളിലായിരുന്നു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് പോലീസ് പറഞ്ഞത്. അദ്ദേഹത്തിന്റെ കാറും മൊബൈല്‍ ഫോണുമെല്ലാം സമീപത്തുണ്ടായിരുന്നു.
Content Highlights: Charred body found at engineering college thiruvananthapuram
Published: 01 Jan 2025, 11:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented