ആലപ്പുഴ: കേരളത്തിലെ ഈഴവ സമൂഹത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശന്റെ കുടുംബമെന്ന് എസ്.എന്‍.ഡി.പി. യോഗം മാവേലിക്കര യൂണിയന്‍ മുന്‍ പ്രസിഡന്റ് സുഭാഷ് വാസു. വെള്ളപ്പള്ളി നടേശന്‍ സി.പി.എമ്മുമായി ഒത്തുകളിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ബി.ഡി.ജെ.എസ് അവകാശം ഉന്നയിക്കാന്‍ തീരുമാനിച്ച ആലപ്പുഴ, അരൂര്‍ ലോകസഭാ സീറ്റുകളാണ്‌ ബി.ജെ.പിക്ക് വിട്ടുകൊടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.

To advertise here,

തുഷാര്‍ വെള്ളാപ്പള്ളിയും കുടുംബവും എന്‍.ഡി.എയെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആറ് മണ്ഡലങ്ങളില്‍ എസ്.എന്‍.ഡി.പി സര്‍ക്കുലറുകള്‍ ഇറക്കി എല്‍.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണ് തുഷാര്‍ അടക്കം ചെയ്തത്. ബി.ഡി.ജെ.എസിനെ വിഢികളാക്കിയ അദ്ദേഹം പ്രസ്ഥാനത്തെ തന്നെ വഞ്ചിച്ചുവെന്നും സുഭാഷ് വാസു പറഞ്ഞു. 

തുഷാറിന്റെ സമ്പത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായും അദ്ദേഹം ആരോപിച്ചു. 2002ല്‍ ആദായ നികുതി വകുപ്പ്‌ റെയ്ഡ് നടത്തുമ്പോള്‍ അവര്‍ സ്ഥിരീകരിച്ചത് അദ്ദേഹത്തിന്റെ സമ്പത്ത് ഒരു കോടി 80 ലക്ഷം രൂപയായിരുന്നു. ഇന്ന് ഏകദേശം 500 കോടിയുടെ സമ്പത്ത് അദ്ദേഹത്തിനുണ്ട്. അദ്ദേഹം എന്‍.ഡി.എയുമായി സഹകരിക്കുന്നത് നിയമാനുസൃതമല്ലാതെ സമ്പാദിച്ച സ്വത്ത് സമ്പത്ത് നഷ്ടപ്പെടുമോ എന്ന വ്യഥകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. 

തനിക്ക് കോന്നിയില്‍ വസ്തുവുണ്ടെന്ന് കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. 2002 കാലഘട്ടത്തില്‍ ഹരിപ്പാടുള്ള ഹോട്ടല്‍ വിറ്റ് വാങ്ങിയതാണെന്ന് അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി പ്രസ്ഥാനത്തില്‍ നിന്ന് ഊറ്റിയെടുത്ത സ്വത്തുകൊണ്ട് വെള്ളാപ്പള്ളി കുടുംബം മക്കാവുവില്‍ ഫ്‌ളാറ്റ് വാങ്ങിയിട്ടുണ്ടെന്ന് സുഭാഷ് വാസു ആരോപിച്ചു.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് സുഭാഷ് വാസുവും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. കേസിനെ തുടര്‍ന്ന് മാവേലിക്കര യൂണിയന്‍ പിരിച്ചുവിട്ടിരുന്നു.

Content Highlights: Subash Vasu against Vellapally Natesan and Thushar Vellapally