പന്തളം: ആര്‍ട്സ് ക്ലബ് ഉദ്ഘാടനത്തെപ്പറ്റി പന്തളം എന്‍എസ്എസ് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പ്രിന്‍സിപ്പല്‍ ഡോ. എം.ജി. സനല്‍കുമാറുമായി സംസാരിക്കാനെത്തി. ഉദ്ഘാടകരുടെ പേരുകേട്ട് പ്രിന്‍സിപ്പല്‍ ആദ്യമൊന്ന് അമ്പരന്നു. തലയെടുപ്പുള്ള താരങ്ങളെക്കാളും സാഹിത്യകാരന്മാരെക്കാളും അവര്‍ക്കിഷ്ടം എന്നുംകാണുന്ന, നാട്ടുകാര്യം പറയുന്ന, ചിരിച്ചുകൊണ്ട് വരവേല്‍ക്കുന്ന കോളേജിനെ സുരക്ഷിതമായും വൃത്തിയായും സൂക്ഷിക്കുന്ന രമേശന്‍ചേട്ടനെയും സിന്ധുച്ചേച്ചിയെയുമായിരുന്നു. അവര്‍ക്കും കോളേജിലെ കുട്ടികള്‍ സ്വന്തം മക്കളെപ്പോലെയാണ്. കുട്ടികളുടെ സ്‌നേഹവും കൊച്ചുവര്‍ത്തമാനവുംകേട്ട് ജോലിഭാരം മറക്കുന്നവരാണ് ഇരുവരും.

To advertise here,

പ്രിന്‍സിപ്പല്‍ സമ്മതമറിയിച്ചതോടെ വിളക്കുതെളിക്കാന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ രമേശനും സ്വീപ്പര്‍ സിന്ധുവും നിയോഗിക്കപ്പെട്ടു. ഇരുവരുംചേര്‍ന്ന് യൂണിയനും ആര്‍ട്സ്‌ക്ലബും ഉദ്ഘാടനം ചെയ്തു. താരജാടകളില്ലാത്ത ഉദ്ഘാടകര്‍ വേദിയിലേക്ക് വന്നപ്പോള്‍ വിദ്യാര്‍ഥികള്‍ കരഘോഷത്തോടെ വരവേറ്റു.