മാവൂർ : താമസിക്കുന്ന ക്വാട്ടേഴ്സിന് മുകളിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കെ.എസ്.ഇ.ബി.യുടെ ഹൈ ടെൻഷൻ ടവർലൈനിൽനിന്ന് ഷോക്കറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരൻ മരിച്ചു. കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിൽ കുന്ദമംഗലം പഞ്ചായത്ത് പരിധിയിൽ മാണിയമ്പലം പള്ളി ക്വാട്ടേഴ്‌സിൽ വാടകയ്ക്കുതാമസിക്കുന്ന ഇ.ടി. മുബാസിന്റെ മകൻ മാലിക്ക് റംസാനാ(12)ണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്കായിരുന്നു അപകടമുണ്ടായത്.
ക്വാർട്ടേഴ്സിന്റെ രണ്ടാംനിലയുടെ ടെറസിന് മുകളിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ വയർ ടവർലൈനിൽ തട്ടി കുട്ടിക്ക് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. ഒപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി ബഹളംവെച്ചപ്പോഴാണ് താഴെയുള്ളവർ അപകടവിവരം അറിയുന്നത്. ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ടെറസിൽ വീണുകിടക്കുകയായിരുന്നു മാലിക്ക്. അടുത്തുള്ളവർ ഉടൻതന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചു. അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ മരിച്ചു.
മാതാവ്: റോസിന. സഹോദരങ്ങൾ: മാലിക് റിസ്‌വാൻ, ആയിഷ ദുവാ റീം.
ടെറസിന്റെ മുകൾഭാഗത്തിന് തൊട്ടടുത്തുകൂടി കടന്നുപോവുന്ന ലൈനിലേക്ക് 2.60 മീറ്റർ അകലമാണുള്ളത്. കെട്ടിടവും ലൈനും തമ്മിലുള്ള അകലം കുറവായതും മഴപെയ്തതും അപകടസാധ്യത വർധിപ്പിച്ചതായാണ് പറയുന്നത്.
Content Highlights: student died by shock from kseb hightension line
Published: 31 May 2024, 07:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented