കോഴിക്കോട്: റവന്യൂ വകുപ്പിലെ കൂട്ട സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടറെ എന്‍.ജി.ഒ യുടെ നേതൃത്വത്തില്‍ ഉപരോധിക്കുന്നു. റവന്യൂ വകുപ്പില്‍നിന്ന് പതിനഞ്ച് പേരെയാണ് സ്ഥലം മാറ്റിയത്. ഇത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് എന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.

To advertise here,

കളക്ടറേറ്റിലെ വിവിധ വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവരാണ് രാവിലെ പത്ത് മണി മുതല്‍ കളക്ടറുടെ ചേംബറിന് മുന്നില്‍ കുത്തിയിരുന്നത് പ്രതിഷേധിക്കുന്നത്. സ്ഥലം മാറ്റം ഇഷ്ടക്കാര്‍ക്കാണ് നല്‍കിയതെന്നും ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്നുമാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. 

കളക്ടര്‍ ചേമ്പറിന് ഉള്ളിലായിരുന്നപ്പോഴായിരുന്നു പ്രതിഷേധം. സ്ഥലംമാറ്റം റദ്ദാക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. സ്ഥലത്ത് വന്‍ പോലീസ്  സംഘവുമെത്തിയിട്ടുണ്ട്.