പത്തനംതിട്ട: തണ്ണിത്തോട് കോവിഡ് നിരീക്ഷണത്തിലുള്ള നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തെഅപലപിച്ച് മുഖ്യമന്ത്രി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. 

To advertise here,

കോയമ്പത്തൂരില്‍ നിന്നും എത്തിയ വിദ്യാര്‍ഥിനി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റുകള്‍ പ്രചരിച്ചു. കുട്ടിയുടെ അച്ഛന് നേരെ വധഭീഷണിയും ഉണ്ടായി. ഇത് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ജീവന് ഭീഷണിയുണ്ടെന്നും ഇടപെടണമെന്നും അഭ്യര്‍ഥിച്ചുകൊണ്ട് പരാതി നല്‍കിയതിനു പിന്നാലെയാണ് ഇവരുടെ വീടിന് നേരെ ആക്രമണമുണ്ടായത്. 

സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നും ഇവര്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ അനുവദിക്കാനാവില്ല, പൊലീസിനൊപ്പം നാട്ടുകാരും ഇത്തരം കുത്സിത പ്രവര്‍ത്തികര്‍ക്കെതിരെ രംഗത്തുവരണം, നാടിന്റെ ജാഗ്രത ഇത്തരം കാര്യങ്ങള്‍ക്ക് നേരേയും ഉയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

ഈ സംഭവത്തില്‍ സി.പി.എം. പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ടതായി മാധ്യമപ്രവര്‍ഡത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഏതു പാര്‍ട്ടിക്കാരായാലും അതനുവദിക്കില്ലെന്നും കര്‍ക്കശമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ 

സംസ്ഥാനത്ത് ഒമ്പതു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; രണ്ടുപേര്‍ നിസാമുദ്ദീനില്‍നിന്ന് വന്നവര്‍ | Read More..

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം കിട്ടിയില്ലെന്ന മന്ത്രി സ്മൃതി ഇറാനിയുടെ വാദം തെറ്റ്-മുഖ്യമന്ത്രി | Read More..

കണ്ണടക്കടകള്‍ ആഴ്ച്ചയിലൊരിക്കല്‍ തുറക്കും, രക്തദാനത്തിന് മുന്നോട്ടു വരിക- മുഖ്യമന്ത്രി | Read More..

പ്രവാസി മലയാളികള്‍ക്കായി ഹെല്‍പ് ഡെസ്‌ക്; ടെലിമെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി | Read More..

അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചുപോവാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും-മുഖ്യമന്ത്രി | Read More..

പരീക്ഷയും മൂല്യനിര്‍ണയവും ഓണ്‍ലൈനാക്കാന്‍ ശ്രമിക്കും കലാകാരന്‍മാര്‍ക്ക് മാസത്തില്‍ 1000 രൂപ | Read More..

 നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടിന് നേരെ ആക്രമണം: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  | Read More..

Content Highlights: Strict action will be taken against Thannithode attackers says CM Pinarayi Vijayan