ആനച്ചാൽ (ഇടുക്കി): ടൗണിന് സമീപത്തുള്ള ആഡിറ്റ് കവലയിൽ, ബ്രിട്ടീഷുകാരനായ വിനോദസഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആഡിറ്റിലുള്ള ഒരു റിസോർട്ടിലെത്തിയ 52-കാരനാണ് കടിയേറ്റത്.
ബുധനാഴ്ച രാവിലെ പ്രഭാതസവാരിക്കായി റോഡിലൂടെ നടക്കുമ്പോൾ നായ കാലിൽ കടിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം ചിത്തിരപുരത്തെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും, അവിടെനിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു. ഇവിടെയെത്തി വാക്സിനെടുത്തു.
എന്നാൽ, ഏതാനും ദിവസംകൂടി ആശുപത്രിയിൽ ചെല്ലണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതിനാൽ, മടക്കയാത്രയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഇദ്ദേഹം.
Content Highlights: stray dog bites foreign tourist at anachal
Published: 21 Nov 2025, 07:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented