
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തെരുവുനായയുടെ ആക്രമണം. 14 പേര്‍ക്ക് കടിയേറ്റു. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ വെച്ചാണ് ഇത്രയധികം പേര്‍ക്ക് കടിയേറ്റത്. ബുധനാഴ്ച വൈകിട്ട് മൂന്നര മുതല്‍ അഞ്ചര വരെയുളള സമയത്തിനിടയിലാണ് 14 പേര്‍ക്ക് കടിയേറ്റത്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.
14 പേരെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് പ്രാഥമിക ചികിത്സ നല്‍കി. ആളുകളെ കടിച്ച് പരിക്കേല്‍പ്പിച്ച തെരുവുനായയെ നാട്ടുകാർ അടിച്ചുകൊന്നതായും റിപ്പോർട്ടുണ്ട്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നതായി നേരത്തെയും പരാതികൾ ഉർന്നിരുന്നു. മുന്‍പ് പരാതി ഉയര്‍ന്ന സമയത്ത് റെയില്‍വേ പോലീസ് ആര്‍പിഎഫിനെയും ആര്‍പിഎഫ് കണ്ണൂര്‍ കോര്‍പ്പറേഷനെയും പഴിചാരി ഒഴിഞ്ഞുമാറുന്ന സാഹചര്യമുണ്ടായിരുന്നു.
Content Highlights: stray dog attack in kannur railway station
Published: 27 Nov 2024, 09:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented