തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഉള്ളൂര്‍ തോട്ടില്‍ നിന്നാണ് നാട്ടുകാര്‍ പ്രതിമ കണ്ടെത്തിയത്. ആരാണ് പ്രതിമ തോട്ടില്‍ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല.

To advertise here,

പ്രദേശത്തെ പഴയ പ്രതിമ മാറ്റി പകരം പഞ്ചലോഹംകൊണ്ടുള്ള പുതിയ പ്രതിമ സ്ഥാപിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്എന്‍ഡിപി യൂണിയന്‍ രംഗത്തെത്തി. മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കുമെന്ന് തിരുവനന്തപുരം എസ്എന്‍ഡിപി യൂണിയന്‍ വൈസ് പ്രസിഡന്റ് ചേന്തി അനില്‍ പറഞ്ഞു.