ന്യൂഡല്‍ഹി: കാലവര്‍ഷം മെയ് അവസാത്തോടെ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കലിലെ ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളിലും ആന്തമാന്‍ കടലിലും എത്തിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മെയ് 31-ഓടെ കാലവര്‍ഷം കേരളത്തിലെത്തും. 2023-ല്‍ ജൂണ്‍ 8-നാണ് കാലവര്‍ഷം കേളത്തിലെത്തിയത്. 2022-ല്‍ മെയ് 29-നും, 2021-ല്‍ ജൂണ്‍ മൂന്നിനും 2020-ല്‍ ജൂണ്‍ ഒന്നിനുമാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്. ലാ-നിനാ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ സാധാരണയില്‍ കൂടുതല്‍ മഴ ഇന്ത്യയില്‍ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
150 വര്‍ഷത്തിനിടെ കേരളത്തില്‍ കാലവര്‍ഷമെത്തുന്ന തീയതികളിൽ വലിയ മാറ്റംവന്നിട്ടുണ്ട്. 1918-ല്‍ മെയ് 11-നാണ് കാലവര്‍ഷമെത്തിയത്. ഇത് ചരിത്രത്തിലെ ഏറ്റവും നേരത്തേയെത്തിയ കാലവര്‍ഷമാണ്. 1972-ല്‍ ജൂണ്‍ 18-നാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്. ഇതാണ് ഏറ്റവും വൈകിയെത്തിയ കാലവർഷം.
ഇത്തവണ രാജ്യത്ത് വേനൽ ശക്തമായിരുന്നു. ഇന്ത്യയിലെ പലഭാഗങ്ങളിലും അതിതീവ്ര ചൂടാണ് രേഖപ്പെടുത്തിയത്. പല സംസ്ഥാനങ്ങളിലും 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു.
Content Highlights: Monsoon expected to hit Kerala by May 31 as Southwest monsoon arrives in Nicobar Islands
Published: 19 May 2024, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented