
തിരുവനന്തപുരം: യുഡിഎഫിന്റെ ഭാഗമായിരുന്ന രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ മുഖ്യമന്ത്രി ആവാന്‍ ശ്രമിച്ചതിന്റെ പരിണിതഫലമായാണ് ഉമ്മന്‍ചാണ്ടി തേജോവധത്തിന് വിധേയനായതെന്ന ദല്ലാള്‍ നന്ദകുമാര്‍ എന്നറിയപ്പെടുന്ന ടി.ജെ. നന്ദകുമാറിന് മറുപടിയുമായി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. നന്ദകുമാറിന് താന്‍ മറുപടി പറയണോ എന്ന് ചോദിച്ച അദ്ദേഹം നമ്മളാരാണെന്ന് ജനങ്ങള്‍ക്ക് അറിയില്ലേയെന്ന് ചോദിച്ചു. ഗൗരവതരമായ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നതിനിടയക്ക് ചെറിയ കാര്യങ്ങള്‍ക്ക് തലവെക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
'മുഖ്യമന്ത്രിയും ദല്ലാളും തമ്മിലെ സംഭാഷണത്തില്‍ ഞങ്ങള്‍ മൂന്നാംകക്ഷിയാണ്. അതിനാല്‍ അഭിപ്രായം പറയുന്നത് ശരിയല്ല. അവര്‍ക്ക് പറയാനുള്ളത് പറഞ്ഞുതീരട്ടെ, ഞങ്ങള്‍ കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്. ശത്രുക്കള്‍ക്ക് ആയുധമുണ്ടാക്കിക്കൊടുക്കാന്‍ തയ്യാറല്ല. സ്‌കൂള്‍ കാലം മുതല്‍ മരിക്കുന്നതുവരെ ഉമ്മന്‍ചാണ്ടിയുടെ കൂടെ ഉണ്ടായിരുന്ന ആളാണ് ഞാന്‍', തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു
താങ്കള്‍ക്ക് മുഖ്യമന്ത്രിയാവാന്‍ വേണ്ടിയാണ് ഉമ്മന്‍ചാണ്ടിക്കെതിരായ വിവാദം ഉയര്‍ത്തിയതെന്ന് ആരോപണമുണ്ടല്ലോയെന്ന ചോദ്യത്തോട് തിരുവഞ്ചൂരിന്റെ മറുപടി ഇങ്ങനെ: ഈ തമാശകേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ചിന്നത്തമാശ എന്നല്ലാതെ, അതിനെ ഗൗരവമായി ഒട്ടും കാണുന്നേയില്ല. ഞാന്‍ ആരാണെന്ന് എനിക്കും അറിയാം, എന്താണെന്ന് നാട്ടുകാര്‍ക്കുമറിയാം.
'ആരടുക്കുന്നു ആരകലുന്നു എന്നുള്ളത് നമുക്ക് എപ്പോള്‍ പറയാന്‍ പറ്റും. രാഷ്ട്രീയത്തിലെ അടുപ്പങ്ങള്‍ക്കൊക്കെ ഒരുകഥയേയുള്ളൂ എന്നാണ് ഞാനിപ്പോള്‍ മനസിലാക്കുന്നത്. ശത്രുക്കള്‍ക്ക് ആയുധമുണ്ടാക്കിക്കൊടുക്കാന്‍ തയ്യാറല്ല. സ്‌കൂള്‍ കാലം മുതല്‍ മരിക്കുന്നതുവരെ ഉമ്മന്‍ചാണ്ടിയുടെ കൂടെ ഉണ്ടായിരുന്ന ആളാണ് ഞാന്‍. ദല്ലാളിന് ഞാന്‍ മറുപടി പറയണോ? ഉമ്മന്‍ചാണ്ടിയുടെ ഏത് ക്രൈസിസിലും കൂടെ നിന്ന ആളാണ് ഞാന്‍', തിരുവഞ്ചൂര്‍ പറഞ്ഞു.
മുഖ്യമന്ത്രിയാവാന്‍ ആഗ്രഹമോ ചിന്തയോ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയാവണമെന്ന് ചെന്നിത്തല ആഗ്രഹിക്കും എന്ന് വിശ്വാസമില്ല. ഉണ്ടെങ്കില്‍ അദ്ദേഹം പറയട്ടേയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
'കെസി ജോസഫിന്റെ അഭിപ്രായമായതിനാല്‍ വിലകുറച്ച് കാണുന്നില്ല. അച്ചടക്ക സമിതി ചെയര്‍മാനായ താന്‍ ഈ രൂപത്തിലല്ല ഇതിന് മറുപടി പറയേണ്ടത്. പാര്‍ട്ടി നേതൃത്വത്തില്‍ പറഞ്ഞിട്ടുണ്ട്, അവര്‍ എന്തെങ്കിലും നടപടി എടുക്കുമോയെന്ന് കാത്തിരിക്കുയാണ്. അത് അനിശ്ചിതമായി പോവുകയാണെങ്കില്‍ ഞാന്‍ എന്റെ അഭിപ്രായം പറയാം. ഇരിക്കുന്ന സ്ഥാനത്തോട് നീതിപുലര്‍ത്തണം', എന്നായിരുന്നു ടെന്നി ജോപ്പന്റെ അറസ്റ്റ് ഉമ്മന്‍ചാണ്ടി അറിഞ്ഞില്ലെന്ന കെസി ജോസഫിന്റെ ആരോപണം താങ്കളെ ലക്ഷ്യമിട്ടായിരുന്നില്ലെന്നേ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരണം.
Content Highlights: solar rape case Thiruvanchoor Radhakrishnan reply tg nandhakumar former home ministers cm post
Published: 13 Sept 2023, 12:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented