
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും താനുമായുള്ള പ്രശ്‌നങ്ങള്‍ എല്ലാം 2016 ഓടെ അവസാനിച്ചതായി ദല്ലാള്‍ നന്ദകുമാര്‍. ഉമ്മന്‍ ചാണ്ടി തന്നെ ഉപദ്രവിച്ചെന്ന് വ്യക്തമാക്കിയ നന്ദകുമാര്‍ എല്‍ഡിഎഫിന് ഗുണം ചെയ്യട്ടെ എന്ന നിലയില്‍ സോളാര്‍ വിഷയത്തില്‍ ഇടപെട്ടുവെന്നും പറഞ്ഞു.
'രണ്ട് തവണ തന്നെ അന്വേഷണത്തിന്റെ പുകമറയില്‍ നിര്‍ത്തിയയാളാണ് ഉമ്മന്‍ചാണ്ടി. 2011നും 2016നുമിടയില്‍ രണ്ട് പേരില്‍ നിന്ന് പരാതി എഴുതി വാങ്ങി രണ്ട് തവണ എനിക്കെതിരെ സിബിഐ അന്വേഷണം നടത്തി' എന്ത് നേട്ടത്തിനാണ് കത്ത് പുറത്ത് കൊണ്ടുവന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നന്ദകുമാറിന്റെ മറുപടിയായിരുന്നു ഇത്.
വിഎസിനെ കണ്ട ശേഷമാണ് പിണറായി ചെന്ന് കണ്ടത്. താന്‍ കാരണം എസ്എന്‍സി ലാവലിന്‍ കേസ് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തന്നോട് പല തവണ പിണറായി പറഞ്ഞു. ആ വിഷമം മാറിയത് കത്ത് വിഷയത്തിലൂടെയാണ്. ഇങ്ങനെയൊരു കത്ത് വന്നിട്ടുണ്ട്, ഇത് പ്രസിദ്ധീകരിക്കണോയെന്ന് ചോദിച്ചു. ഇത് പ്രസിദ്ധീകരിച്ചാല്‍ അതിന്റെ ഗുണം കിട്ടുക എല്‍ഡിഎഫിനാണ്. അക്കാര്യം പിണറായിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. അതിന്റെ ഗുണം അവര്‍ക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു.
മുഖഭാവം കൊണ്ടും വാക്കുകള്‍ക്കൊണ്ടും പിണറായി അതിന് അനുമതി നല്‍കുകയും ചെയ്തു. അദ്ദേഹം പറഞ്ഞ വാക്ക് പുറത്ത് പറയുന്നത് ശരിയല്ല. ഒരു പരിധിക്കപ്പുറം ഒന്നും പറയുന്ന ശൈലയില്ല അദ്ദേഹത്തിന്റേത്. നാല് തവണയോളം അദ്ദേഹത്തെ കണ്ടിട്ടുണ്ട്. എല്‍ഡിഎഫിന് ഉപയോഗപ്പെടുന്നതിന് വേണ്ടിയാണ് പരാതിക്കാരിക്ക് കത്തിന് പണം നല്‍കിയതെന്നും ദല്ലാള്‍ നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ ചാണ്ടി അത്ര പുണ്യാളനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'കെ.കരുണാകരനെ അട്ടിമറിക്കാന്‍ ഐഎസ്ആര്‍ഒ ചാരവൃത്തികേസിന്റെ കാര്‍മികത്വം നടത്തിയ ആളാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹം പലരേയും ക്രൂശിച്ചാണ് അധികാരത്തിലെത്തിയത്' നന്ദകുമാര്‍ പറഞ്ഞു.
കോടിയേരിയുമായി തനിക്ക് അത്ര അടുപ്പമുണ്ടായിരുന്നില്ലെന്നും നന്ദകുമാര്‍ വ്യക്തമാക്കി.
Read More...രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ സോളാര്‍ കേസ് കത്തിച്ചു, എല്‍ഡിഎഫ് അത് മുതലാക്കി- നന്ദകുമാര്‍
കത്ത് ആവശ്യപ്പെട്ടത് വിഎസ്, പിണറായിയുമായി ചര്‍ച്ച നടത്തി,കടക്ക് പുറത്തെന്ന് പറഞ്ഞില്ല- നന്ദകുമാര്‍
Content Highlights: Oommen Chandy Harassed me-lavalin-solar-pinarayi vijayan-nandakumar
Published: 13 Sept 2023, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented