പാലക്കാട്: അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുഖ്യമന്ത്രി ബിജെപിയിൽ നിന്നായിരിക്കുമെന്ന് ശോഭാ സുരേന്ദ്രൻ. ജയിച്ച് അകത്ത് പോയത് ചില്ലറക്കാരല്ല. ഇതിൽപ്പരം സന്തോഷം ബിജെപിയെ സംബന്ധിച്ച് ഉണ്ടാകാനില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ശാന്തഗംഭീരമായി മുമ്പോട്ട് പോകുന്ന പേട്രിയറ്റ് സിനിമയിൽ പകുതിയാകുമ്പോൾ മോഹൻലാലിന്റെ ഘടഘടാ വരവുണ്ട്. ബിജെപിയെ സംബന്ധിച്ച് മൂന്നുപേർ അകത്തും ബാക്കിയുള്ളവർ പുറത്തും. അടുത്ത തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എൻഡിഎ നേതൃത്വം നൽകുന്ന ബിജെപിയുടെ നേതാവ് ആയിരിക്കുമെന്ന് ഒരു തർക്കവുമില്ല.
ജയിച്ച് അകത്തുപോയത് ചില്ലറക്കാരല്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ മോദിയ്ക്കൊപ്പം ഇരിക്കാൻ ഭാഗ്യം ലഭിച്ച മുൻകേന്ദ്രമന്ത്രിയാണ്. കേന്ദ്രമന്ത്രി ആയതിന് ശേഷം പത്തുവർഷക്കാലം കഴക്കൂട്ടത്ത് ശ്രദ്ധകേന്ദ്രീകരിച്ച് ജനങ്ങൾക്ക് ഒട്ടനേകം കാര്യങ്ങൾ ചെയ്തുകൊടുത്ത് വിജയിച്ചു. വളരെ കഠിനപ്രയത്നം കൊണ്ടാണ് ഗോപൻ സാറിന് വിജയമുണ്ടായത്. സംസ്ഥാനധ്യക്ഷനെ മണിച്ചിത്രത്താഴിട്ട് പൂട്ടി താക്കോൽ ശിവൻകുട്ടി കൊണ്ടുപോയി. പക്ഷെ, ആ പൂട്ട് ഞങ്ങൾ പൊളിച്ചു. കേരളത്തിന്റെ നിയമസഭയ്ക്കകത്ത് മൂന്നുപേർ കയറിപ്പോയി.
ഇതിൽപ്പരം ഒരു സന്തോഷം ബിജെപിയെ സംബന്ധിച്ച് ഉണ്ടാകാനില്ല. ഞങ്ങൾ ഇവിടെ വിജയിക്കുക തന്നെയാണ് ചെയ്തത്. വോട്ട് നൽകിയ എല്ലാ ആളുകൾക്കും സന്തോഷം പങ്കുവെക്കാനും, ഞങ്ങൾ ഇവിടെ നോൺവെജും വെജും വെച്ച സദ്യ തയ്യാറാക്കിയിട്ടുണ്ട്. അതിന് വേണ്ടി ഒരുമിച്ചിരിക്കാനാണ് വന്നിട്ടുള്ളത്- ശോഭാ സുരേന്ദ്രൻ പറഞ്ഞു.
Content Highlights: BJP aims for a Chief Minister from the NDA alliance in 2026, Celebration of recent legislative gains by BJP candidates, Emphasis on the hard work behind winning the legislative seats, Dismissal of political opposition regarding the party's growth
Published: 06 May 2026, 09:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented