തുറവൂർ : സിഗരറ്റിൽ ഹാഷിഷ് ഓയിൽ പുരട്ടി വലിച്ച മൂന്നു യുവാക്കളെ പട്ടണക്കാട് പോലീസ് പിടികൂടി. പട്ടണക്കാട് രാധാമാധവത്തിൽ നിധിൻ (29), നികർത്തിൽ സുജിത് (24), പുൽപ്പാറയിൽ ആഷിക് (30) എന്നിവരെയാണ് ഇൻസ്പെക്ടർ ജയന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.
ഞായറാഴ്ച വൈകുന്നേരം ആറിന് പൊന്നാംവെളി കോതകുളങ്ങരയിലായിരുന്നു സംഭവം. യുവാക്കൾ മയക്കുമരുന്ന് ഓയിൽ ഉപയോഗിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസെത്തിയത്. പോലീസെത്തിയപ്പോൾ സിഗരറ്റ് വലിച്ചുനിൽക്കുന്ന യുവാക്കളെയാണ് കണ്ടത്. പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്നു നടത്തിയ ചോദ്യംചെയ്യലിലാണിവർ ഹാഷിഷ് ഓയിൽ സിഗരറ്റിൽ പുരട്ടി വലിച്ചതായി മനസ്സിലാക്കിയത്.
പിന്നീടിവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തെങ്കിലും മയക്കുമരുന്നിന്റെ ഉറവിടം മനസ്സിലാക്കാൻ കഴിഞ്ഞില്ല. യുവാക്കൾക്ക് ജാമ്യം നൽകിയിട്ടില്ലെന്നും ഇൻസ്പെക്ടർ പറഞ്ഞു. എസ്ഐമാരായ മധുസൂദനൻ, ലതീഷ് കുമാർ, സിപിഒമാരായ അനീഷ്, ശ്രീകുമാർ എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.
Content Highlights: Three young men were arrested in Thuravoor, Kerala, for smoking cigarettes laced with hash oil
Published: 07 Jul 2025, 08:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented