കൊച്ചി: കല്ലറക്കൽ ഫൗണ്ടേഷൻ മീഡിയ എക്‌സലൻസ് അവാർഡ് മാതൃഭൂമി കൊച്ചി യൂണിറ്റ് ചീഫ് റിപ്പോർട്ടർ സിറാജ് കാസിമിന്. 162 പേർ പങ്കെടുത്ത ഫുട്ബോൾ ടൂർണമെന്റിലെ ഏക പെൺകുട്ടിയായ തീർത്ഥയുടെ ഫുട്ബോൾ പ്രണയത്തിന്റെ കഥ പറയുന്ന 'വുമൻ ഓഫ് ദി മാച്ച്' എന്ന ഫീച്ചറിനാണ് അവാർഡ്. 10000 രൂപയും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്ന അവാർഡ് ഓഗസ്റ്റ് ഒൻപതിന് അങ്കമാലിയിൽ നടക്കുന്ന ചടങ്ങിൽ കായിക മന്ത്രി വി. അബ്ദു റഹ്മാൻ സമ്മാനിക്കും. മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ എം.പി. സുരേന്ദ്രൻ, മുൻ കേരള സന്തോഷ് ട്രോഫി താരങ്ങളായ സി.സി. ജേക്കബ്, എം.എം. ജേക്കബ്, ഇട്ടി മാത്യു എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചതെന്ന് കല്ലറക്കൽ ഫൗണ്ടേഷൻ ഡയറക്ടർ സ്റ്റീഫൻ ആന്റണി കല്ലറക്കൽ എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.

To advertise here,