തിരുവനന്തപുരം: കേരള റെയില്‍ ഡവലപ്മെന്റ് കോര്പറേഷന് (കെ-റെയില്‍) നടപ്പാക്കുന്ന അര്‍ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായി അലൈന്മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 530 കിലോമീറ്റര്‍ നീളത്തിലാണ് പാത നിര്‍മിക്കുന്നത്. പാത യാഥാര്‍ഥ്യമാകുന്നതോടെ കാസര്‍ക്കോട്ടുനിന്ന് നാല് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്തെത്താം.
2013-ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം അനുസരിച്ച് ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്.
തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നീ ആറ് ജില്ലകളിലാണ് ഇപ്പോള്‍ കല്ലിടുന്നത്. പതിനൊന്നു ജില്ലകളിലൂടെയാണ് സില്‍വര്‍ലൈന്‍ കടന്നു പോകുന്നത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ കല്ലിടല്‍ ആരംഭിക്കും.
1961ലെ കേരള സര്‍വ്വേ അതിരടയാള നിയമത്തിലെ 6(1) വകുപ്പ് അനുസരിച്ച് സര്‍വേ നടത്തുന്നതിന് മുന്നോടിയായാണ് കല്ലിടല്‍ പ്രവൃത്തി നടക്കുന്നത്. സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും ഇതു സംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാ ജില്ലകളിലും സ്പെഷല്‍ തഹസില്‍ദാര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കുടുതല്‍ കല്ലിടല്‍ പൂര്‍ത്തിയായത്. ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റര്‍ നീളത്തില്‍ 536 കല്ലുകള്‍ ഇവിടെ സ്ഥാപിച്ചു. ചിറക്കല്‍, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്നു, ഏഴോം, മാടായി വില്ലേജുകളിലാണ് കല്ലിടല്‍ പൂര്‍ത്തിയാത്. കുഞ്ഞിമംഗലം വില്ലേജില്‍ കല്ലിടല്‍ പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ ആറ്റിപ്ര വില്ലേജ്, കൊല്ലം ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കല്‍ വില്ലേജുകള്‍, എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ്, തിരുവാങ്കുളം വില്ലേജുകളിലും അതിരടയാള കല്ലുകള്‍ സ്ഥാപിച്ചു. തൃശൂര്‍ ജില്ലയിലെ, തൃശൂര്‍, പൂങ്കുന്നം, കൂര്‍ക്കഞ്ചേരി വില്ലേജുകളില്‍ കല്ലിട്ടു. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ വില്ലേജിലാണ് കല്ലിടല്‍ തുടങ്ങിയത്.
11 ജില്ലകളിലായി ഏറ്റെടുക്കേണ്ട 1221 ഹെക്ടര്‍ സ്ഥലം
വിവിധ ജില്ലകളില്‍ സില്‍വര്‍ലൈന്‍ കടന്നുപോകുന്ന വില്ലേജുകള്‍
1. തിരുവനന്തപുരം
ചിറയിന്‍കീഴ് താലൂക്ക്
- ആറ്റിങ്ങല്‍
- അഴൂര്‍
- കരാവാരം
- കീഴാറ്റിങ്ങല്‍
- കുണ്ടല്ലൂര്‍
തിരുവനന്തപുരം താലൂക്ക്
- ആറ്റിപ്ര
- കടകംപള്ളി
- കഠിനംകുളം
- കഴക്കൂട്ടം
- പള്ളിപ്പുറം
- വെയിലൂര്‍
വര്‍ക്കല താലൂക്ക്
- മണമ്പൂര്‍
- നാവായിക്കുളം
- പള്ളിക്കല്‍
2. കൊല്ലം ജില്ല
കൊല്ലം താലൂക്ക്
- അദിച്ചനല്ലൂര്‍
- ചിറക്കര
- ഇളമ്പല്ലൂര്‍
- കല്ലുവാതുക്കല്‍
- കൊറ്റന്‍കര
- മീനാട്
- മുളവന
- പാരിപ്പള്ളി
- തഴുതല
- തൃക്കോവില്‍വട്ടം
- വടക്കേവിള
കൊട്ടാരക്കര താലുക്ക്
- പവിത്രേശ്വരം
കുന്നത്തൂര്‍ താലൂക്ക്
- കുന്നത്തൂര്‍
- പോരുവഴി
- ശാസ്താംകോട്ട
3. പത്തനംതിട്ട
അടൂര്‍ താലൂക്ക്
- കടമ്പനാട്
- പള്ളിക്കല്‍
- പന്തളം
കോഴഞ്ചേരി താലൂക്ക്
- ആറന്മുള
മല്ലപ്പള്ളി താലൂക്ക്
- കല്ലൂപ്പാറ
- കുന്നന്താനം
തിരുവല്ല താലൂക്ക്
- ഇരവിപേരൂര്‍ കവിയൂര്‍
- കോയിപ്രം
4. ആലപ്പുഴ ജില്ല
ചെങ്ങന്നൂര്‍ താലൂക്ക്
- മുളക്കുഴ
- വെണ്മണി
- മാവേലിക്കര താലുക്ക്
- നൂറനാട്
- പാലമേല്‍
5. കോട്ടയം
ചങ്ങനാശ്ശേരി താലൂക്ക്
- മടപ്പള്ളി
- തോട്ടക്കാട്
- വാകത്താനം
കോട്ടയം താലുക്ക്
- ഏറ്റുമാനൂര്‍
- മുട്ടമ്പലം
- നാട്ടകം
- പനച്ചിക്കാട്
- പേരൂര്‍
- പെരുമ്പായിക്കാട്
- പുതുപ്പള്ളി
- വിജയപുരം
മീനച്ചില്‍ താലൂക്ക്
- കാനക്കരി
- കുറുവിലങ്ങാട്
വൈക്കം താലൂക്ക്
- കടുതുരുത്തി
- മൂലക്കുളം
- നീഴൂര്‍
6.എറണാകുളം ജില്ല
ആലുവ താലൂക്ക്
- ആലുവ ഈസ്റ്റ്
- അങ്കമാലി
- ചെങ്ങമനാട്
- ചൊവ്വര
- കീഴ്മാട്
- നെടുമ്പാശ്ശേരി
- പാറക്കടവ്
- കാക്കനാട്
കണയന്നൂര്‍ താലൂക്ക്
- കുരീക്കാട്
- തിരുവാങ്കുളം
കുന്നത്തുനാട് താലൂക്ക്
- കിഴക്കമ്പലം
- കുന്നത്തുനാട്
- പുത്തന്‍കുരിശ്
- തിരുവാണിയൂര്‍
മുവ്വാറ്റുപുഴ താലൂക്ക്
- മനീട്
- പിറവം
7. തൃശൂര്‍ ജില്ല
ചാലക്കുടി താലൂക്ക്
- ആലത്തൂര്‍
- ആളൂര്‍
- അന്നല്ലൂര്‍
- കടുകുറ്റി
- കല്ലേറ്റുംകര
- കല്ലുര് തെക്കുമ്മുറി
- താഴെക്കാട്
കുന്നംകുളം താലൂക്ക്
- ചെമ്മന്തട്ട
- ചേരാനല്ലൂര്‍
- ചൂണ്ടല്‍
- ചൊവ്വന്നൂര്‍
- എരനല്ലൂര്‍
- പഴഞ്ഞി
- പോര്‍ക്കളം
മുകുന്ദപുരം താലൂക്ക്
- ആനന്ദപുരം
- കടുപ്പശ്ശേരി
- മാടായിക്കോണം
- മുറിയാട്
- പൊറത്തിശ്ശേരി
തൃശൂര്‍ താലൂക്ക്
- അഞ്ഞൂര്
- അവനൂര്‍
- ചേര്‍പ്പ്
- ചേവൂര്‍
- ചൂലിശ്ശേരി
- കൈപ്പറമ്പ്
- കണിമംഗലം
- കൂര്‍ക്കഞ്ചേരി
- കുറ്റൂര്‍
- ഊരകം
- പല്ലിശ്ശേരി
- പേരാമംഗലം
- പൂങ്കുന്നം
- തൃശൂര്‍
- വെങ്ങിണിശ്ശേരി
- വിയ്യൂര്‍
8. മലപ്പുറം ജില്ല
പൊന്നാനി താലൂക്ക്
- ആലങ്കോട്
- കാലടി
- തവന്നൂര്‍
- വട്ടംകുളം
തിരൂരങ്ങാടി താലൂക്ക്
- അരിയല്ലൂര്‍
- നെടുവ
- വള്ളിക്കുന്നു
തിരൂര്‍ താലൂക്ക്
- നിറമരുതൂര്‍
- പരിയാപുരം
- താനാളൂര്‍
- താനൂര്‍
- തലക്കാ
- തിരുനാവായ
- തിരൂര്‍
- തൃക്കണ്ടിയൂര്‍
9. കോഴിക്കോട് ജില്ല
കോഴിക്കോട് താലൂക്ക്
- ബേപ്പൂര്‍
- കരുവന്തിരുത്തി
- കസബ
- നഗരം
- പന്നിയങ്കര
- പുതിയങ്ങാടി
കൊയിലാണ്ടി താലൂക്ക്
- ചേമഞ്ചേരി
- ചെങ്ങോട്ടുകാവ്
- ഇരിങ്ങല്‍
- മൂടാടി
- പന്തലായിനി
- പയ്യോളി
- തിക്കോടി
- വിയ്യൂര്‍
വടകര താലൂക്ക്
- അഴിയൂര്‍
- ചേറോട്
- നടക്കുതാഴ
- ഒഞ്ചിയം
- വടകര
10. കണ്ണൂര്‍
കണ്ണൂര്‍ താലൂക്ക്
- ചേലോറ
- ചെറുകുന്നു
- ചിറക്കല്‍
- എടക്കാട്
- കടമ്പൂര്
- കണ്ണപുരം
- കണ്ണൂര്‍
- മുഴപ്പിലങ്ങാട്
- പള്ളിക്കുന്ന്
- പാപ്പിനിശ്ശേരി
- വളപട്ടം
പയ്യന്നൂര്‍ താലൂക്ക്
- ഏഴോം
- കുഞ്ഞിമംഗലം
- മാടായി
- പയ്യന്നൂര്‍
- ധര്‍മടം
- കോടിയേരി
- തലശ്ശേരി
- തിരുവങ്ങാട്
11. കാസര്‍കോട് ജില്ല
ഹോസ്ദൂര്‍ഗ് താലൂക്ക്
- അജാനൂര്‍
- ചെറുവത്തൂര്‍
- ഹോസ്ദുര്‍ഗ്
- കാഞ്ഞങ്ങാട്
- കോട്ടിക്കുളം
- മണിയാട്ട്
- നീലേശ്വരം
- പള്ളിക്കര
- പേരോല്‍
- പീലിക്കോട്
- തൃക്കരിപ്പൂര്‍ നോര്‍ത്ത്
- തൃക്കരിപ്പൂര്‍ സൗത്ത്
- ഉദിനൂര്‍
- ഉദുമ
കാസര്‍കോട് താലൂക്ക്
- കളനാട്
- കുഡ്ലു
- തളങ്കര
Content Highlights: silver line rail project alignment
Published: 17 Nov 2021, 10:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented