
പാലക്കാട്: പാലക്കാട് സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവില്‍ പട്ടാമ്പി എം.എല്‍.എ. മുഹമ്മദ് മുഹ്‌സിന് എതിരേ രൂക്ഷവിമര്‍ശനം. ജില്ലയില്‍ വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കുന്നത് മുഹ്‌സിനാണ് എന്നാണ് ആരോപണമുയര്‍ന്നത്. സംഘടനാവ്യവസ്ഥയ്ക്ക് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കാന്‍ മുഹ്‌സിന്‍ തയ്യാറാകണമെന്നും എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നു.
കുറച്ചുകാലമായി മുഹ്‌സിനും പാലക്കാട് ജില്ലാ സി.പി.ഐ. നേതൃത്വവും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല. പലപ്പോഴും ജില്ലാ നേതൃയോഗങ്ങളില്‍ എം.എല്‍.എ. പങ്കെടുക്കാറുമുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവില്‍ മുഹ്‌സിനെതിരേ വിമര്‍ശനം ഉയര്‍ന്നത്.
മുഹ്‌സിന്‍ സ്വന്തം നിലയ്ക്ക് പ്രവര്‍ത്തിക്കുന്നുവെന്നും പാര്‍ട്ടിയെ വിലയ്ക്ക് എടുക്കുന്നില്ലെന്നും ഒരു വിഭാഗം നേതാക്കള്‍ പറഞ്ഞു. ഇത് ശരിയല്ലെന്നും പാര്‍ട്ടി യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്ക് അതീതനായി വളരാന്‍ എം.എല്‍.എ. ശ്രമിക്കുന്നെന്നും ആരോപണമുയര്‍ന്നു.
Content Highlights: sharp criticism against muhammed muhassin mla at cpi palakkad district executive
Published: 04 Jul 2024, 10:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented