
പേരാമ്പ്രയില്‍ വെച്ചുണ്ടായ പോലീസ് ലാത്തിചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എം.പിയെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച്ച രാത്രിയോടെ കൊണ്ടുവന്നപ്പോള്‍| ഫോട്ടോ: കെ.കെ സന്തോഷ് \മാതൃഭൂമി
കോഴിക്കോട്\തിരുവനന്തപുരം: പേരാമ്പ്ര സി.കെ.ജി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരേമ്പ്ര നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ സംസ്ഥാനത്താകമാനം യുഡിഎഫിന്റെ പ്രതിഷേധം. വെള്ളയാഴ്ച വൈകുന്നേരം പോലീസ് നടപടിക്കിടെ പേരാമ്പ്രയില്‍ വെച്ച് ഷാഫി പറമ്പില്‍ എം.പിക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്താകമാനം യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിനിടെ പലയിടത്തും പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി.
പരിക്കേറ്റ ഷാഫി പറമ്പില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. 25 ല്‍ അധികം യുഡിഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സെക്രട്ടേറിയേറ്റിലേക്ക് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പോലീസുമായി വലിയ സംഘര്‍ഷത്തില്‍ കലാശിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സെക്രട്ടേറിയേറ്റിന് മുന്നില്‍ സ്ഥാപിച്ച ബാനറുകള്‍ പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞു. കോഴിക്കോട് നഗരത്തിലും പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. കോഴിക്കോട്ട് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രകടനത്തിനിടെ നഗരത്തില്‍ എല്‍ഡിഎഫ് സ്ഥാപിച്ച വികസന മുന്നേറ്റ യാത്രയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞു.
മര്‍ദനത്തിന് നേതൃത്വം നല്‍കിയ പോലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ടി.സിദ്ദിഖ് എം.എല്‍.എ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പെട്ടിട്ടുള്ള സ്വര്‍ണ കള്ളക്കടത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പോലീസ് നടപടിയെന്ന് ഷാഫി പറമ്പില്‍ എം.പി ആരോപിച്ചു.
ഇന്ന് പേരാമ്പ്രയില്‍ യുഡിഎഫ് പ്രതിഷേധസംഗമമുണ്ട്. പരിപാടി
വൈകിട്ട് മൂന്നിന് കെ. സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ 9.30 ന് കോഴിക്കോട് ഐജി ഓഫിസിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണയും നടത്തും. കണ്ണൂരിലും ആലപ്പുഴയിലും കൊച്ചിയിലുമെല്ലാം യുഡിഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
Content Highlights: Statewide UDF protests following injuries to MP Shafi Parambil during police action in Perambra
Published: 10 Oct 2025, 11:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented