
തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലു പോലീസുകാര്‍ക്കും അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കോളേജില്‍ നേരത്തേ സ്റ്റാറ്റിസ്റ്റിക്സ് ബിരുദ പ്രവേശനം നേടി കോഴ്സ് പൂര്‍ത്തിയാക്കാതെ പോയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രോഹിത് രാജ് എന്ന വിദ്യാര്‍ഥിക്ക് യൂണിവേഴ്സിറ്റി ഏകജാലകം വഴി പ്രവേശനം നല്‍കിയിട്ടും ഇന്റര്‍വ്യൂ ബോര്‍ഡ് വിദ്യാര്‍ഥിക്ക് അഡ്മിഷന്‍ നല്‍കാന്‍ തയ്യാറാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
ഏകജാലകം വഴി പ്രവേശനം നേടി ഇന്റര്‍വ്യൂ ദിവസമായ ഓഗസ്റ്റ് 22-ാം തീയതി കോളേജില്‍ ഹാജരായപ്പോഴാണ് നേരത്തേ ഇതേ കോഴ്സിന് പ്രവേശനം നേടുകയും കോഴ്സ് പൂര്‍ത്തിയാക്കാതെ പുറത്തുപോവുകയും ചെയ്ത വിദ്യാര്‍ഥിയാണ് ഇയാളെന്നും വീണ്ടും അതേ കോഴ്സില്‍ പ്രവേശിപ്പിക്കാനാവില്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചത്. യൂണിവേഴ്സിറ്റി നിയമം അനുസരിച്ച് കോഴ്സ് ക്യാന്‍സലേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ പുതിയ കോഴ്സിന് പ്രവേശനം നേടാന്‍ സാധിക്കൂ എന്നും ഇയാള്‍ നേരത്തേ അച്ചടക്ക നടപടി നേരിട്ട ആളാണെന്നും പ്രിന്‍സിപ്പലും ഇന്റര്‍വ്യൂ ബോര്‍ഡും അറിയിച്ചു.
കോഴ്സ് ക്യാന്‍സലേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന് പറഞ്ഞിട്ടും കോളേജില്‍ പ്രവേശനം നല്‍കുമെന്ന് ഉറപ്പുനല്‍കിയില്ലെന്ന് വിദ്യാര്‍ഥി പറയുന്നു. സംഭവത്തെ തുടര്‍ന്ന് വൈകിട്ട് അഞ്ചുമണിയോടുകൂടി എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പല്‍ സി.എസ്. ജയയെ ഉപരോധിച്ച് മുറി പൂട്ടി മുദ്യാവാക്യം വിളിച്ചു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ കഴക്കൂട്ടം പോലീസും പ്രതിഷേധക്കാരും പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തി. പ്രവേശനം നല്‍കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആറുമണിയോട് കൂടി പോലീസ് പ്രിന്‍സിപ്പലിനെ പുറത്തിറക്കാന്‍ ശ്രമിച്ചു.
എന്നാല്‍ പോലീസിന്റെ ഈ നീക്കം വിദ്യാര്‍ഥികള്‍ തടഞ്ഞു. തുടര്‍ന്ന് പോലീസ് ജീപ്പില്‍ പ്രിന്‍സിപ്പലിനെ പുറത്ത് എത്തിക്കാന്‍ ശ്രമിച്ചതോടെ ഇവര്‍ കോളേജിന്റെ കവാടം അടച്ച് ഉപരോധം ആരംഭിച്ചു. തുടര്‍ന്ന് കഴക്കൂട്ടം എസിപി സി.എസ്. ഹരിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി വിദ്യാര്‍ഥികളെ ബലംപ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Content Highlights: sfi protest aginst principal in kariavattom government college
Published: 22 Aug 2022, 07:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented