
പ്രതീകാത്മക ചിത്രം | Photo: Reuters
മലപ്പുറം: പുത്തനത്താണിയില്‍ ഏഴു വയസ്സുകാരന് മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്.
സംഭവത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി. പരിശോധനാഫലം വന്നാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ.
മലിനജലത്തിലൂടേയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പടരുന്നത്. ഗുരുതരാവസ്ഥയിലെത്തിയാല്‍ കുട്ടികളുടെ മരണത്തിനുവരെ കാരണമാകാം. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, രക്തം കലര്‍ന്ന മലം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗലക്ഷണമുള്ളവര്‍ ചികിത്സ വൈകിപ്പിക്കരുത്.
Content Highlights: seven year old boy dies in Malappuram Shigella suspected
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..