ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി. വിജയമോഹന്‍ (65) അന്തരിച്ചു. മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്ററായിരുന്നു. കോവിഡ് ബാധിച്ചു സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരണം. ഭാര്യ എസ്.ജയശ്രീ. മകൻ അഡ്വ വിഷ്ണു. മരുമകൾ നീനു.

To advertise here,

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ഡി. വിജയമോഹന്‍ മാര്‍ ഈവാനിയോസ് കോളജില്‍ നിന്നാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്. 1978ല്‍ മലയാള മനോരമയില്‍ പ്രവേശിച്ചു. കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്റെ ഫെല്ലോഷിപ്പില്‍ ഇംഗ്ലണ്ടില്‍ പത്രപ്രവര്‍ത്തനത്തില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്. 30 വര്‍ഷത്തിലേറെയായി ഡല്‍ഹി ബ്യൂറോയിലായിരുന്നു.

ചെന്താര്‍ക്കഴല്‍, ഈ ലോകം അതിലൊരു മുകുന്ദന്‍ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. എ. രാമചന്ദ്രന്റെ വരമൊഴികള്‍ക്കു കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള പ്രസ് അക്കാദമിയുടെ വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, വികസനോത്മക പത്രപ്രവര്‍ത്തനത്തിനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ് ഉള്‍പ്പെടെയുള്ളവ ലഭിച്ചിട്ടുണ്ട്.

Content Highlights: Senior journalist D. Vijayamohan passes away