
പാലക്കാട്: 40 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ മലയിടുക്കിൽ കുടുങ്ങിക്കിടന്ന ബാബു തിരികെ ജീവിതത്തിലേക്ക്. ഇന്ത്യൻ സൈന്യവും എൻഡിആർഎഫും പോലീസും നാടും ഒന്നിച്ച് നിന്നതോടെ ബാബുവിന്റെ രക്ഷാപ്രവർത്തനം വേഗത്തിലാവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം സന്തോഷകരമായി എല്ലാവരും കൂടി നിൽക്കുന്ന സെൽഫി ചിത്രവും പുറത്തുവന്നു.
അതേസമയം, ബാബുവിന്‍റെ ആരോഗ്യനിലയില്‍ ആശങ്കയ്ക്കിടയില്ലെന്നാണ് വിവരം. 40 മണിക്കൂറിലധികം നേരം ഭക്ഷണമോ വെള്ളമോ ലഭിക്കാത്തതിന്റെ ക്ഷീണവും കാലിനേറ്റ മുറിവുമാണ് ഇപ്പോൾ ബാബുവിനുള്ളതെന്നാണ് വിവരം. ഉടൻ തന്നെ ബാബുവിനെ ഹെലികോപ്റ്റർ വഴി ആശുപത്രിയിലേക്ക് മാറ്റും.
Content Highlights: Youth trapped in Malampuzha mountains in Palakkad, Kerala has now been rescued
Published: 09 Feb 2022, 10:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented