കോഴിക്കോട്: സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതി ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. കോഴിക്കോട് നല്ലളം സ്വദേശി സുഹറയാണ് മരിച്ചത്. കണ്ണഞ്ചേരിയില്‍ പെട്രോള്‍ പമ്പിന് സമീപത്തായി ഞായറാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്.

To advertise here,

കോഴിക്കോട്ടുനിന്ന് രാമനാട്ടുകര ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. സുഹറയും സ്‌കൂട്ടറില്‍ ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ ലോറി തട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട സുഹറ ലോറിക്കടിയില്‍ അകപ്പെട്ടു. യുവതിയുടെ ശിരസ്സിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്