തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ ഉന്നതപഠനത്തിന് ചേരുന്ന വിദ്യാർഥികൾ ഹാജരാക്കുന്ന അന്യസംസ്ഥാന ഡിഗ്രികൾ പരിശോധിക്കാൻ എല്ലാ സർവകലാശാലകൾക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്ന കേരളത്തിലെ വിദ്യാർഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ അന്യസംസ്ഥാന സർവകലാശാലകൾ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഈ ബോധ്യമുള്ള സംസ്ഥാനത്തെ സർവകലാശാലകൾ, അന്യസംസ്ഥാന സർവകലാശാലകളുടെ ഡിഗ്രി സമർപ്പിച്ച് പ്രവേശനം നേടുന്ന വിദ്യാർഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല. ഈ പഴുതുകൾ ഉപയോഗിച്ച് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നവരിൽ നിന്ന് ഡിഗ്രിയും അനുബന്ധരേഖകളും സമ്പാദിച്ച് ചില വിദ്യാർഥികൾ കേരളത്തിൽ പ്രവേശനം നേടുന്നതായി വ്യാപക ആക്ഷേപമുണ്ടെന്നും കമ്മിറ്റി ആരോപിച്ചു.
ഇക്കാര്യം സർവകലാശാലകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ ഇതിന് തയ്യാറാകാത്തതിനാലാണ് ഇപ്പോൾ കേരളത്തിലെ സർവകലാശാലകളിൽ വ്യാജ ഡിഗ്രികൾ സമ്പാദിച്ച് ഉപരിപഠനത്തിന് പലരും ശ്രമിക്കുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
Content Highlights: save university campaign committee
Published: 20 Jun 2023, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented