തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കല്‍ ആറ് മാസത്തേക്ക് കൂടി നീട്ടിവെയ്ക്കുന്നത് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക് സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്തി. ശമ്പളം മാറ്റിവെയ്ക്കുന്നതില്‍ സംഘടനകള്‍ ശക്തമായ എതിര്‍പ്പാണ് അറിയിച്ചിരിക്കുന്നത്. 

To advertise here,

ശമ്പളം മാറ്റിവെയ്ക്കലുമായി ബന്ധപ്പെട്ട് മൂന്ന് ഉപാധികളാണ് സര്‍വീസ് സംഘടനകള്‍ക്ക് മുന്നില്‍ ധനമന്ത്രി വെച്ചത്. ശമ്പളം മാറ്റിവെക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചാല്‍ നേരത്തെ പിടിച്ച ശമ്പളം മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ വഴി തിരിച്ചുനല്‍കാം,  ഓണം അഡ്വാന്‍സ്, പിഎഫ് വായ്പ തുടങ്ങിയവയുടെ തിരിച്ചടവിന് സാവകാശം അനുവദിക്കും, ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന നിലയ്ക്ക് പത്ത് മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം എന്നരീതിയില്‍ സാമ്പത്തി ബാധ്യത കുറയ്ക്കാം തുടങ്ങിയ ഉപാധികളാണ് ധനമന്ത്രി മുന്നോട്ടുവെച്ചത്. 

അതേസമയം ശമ്പളം മാറ്റിവെയ്ക്കല്‍ തീരുമാനത്തോട് വിയോജിപ്പുണ്ടെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമാണെങ്കില്‍ യോജിക്കാം. എന്നാൽകാര്യമായ ഇളവുകള്‍ സര്‍ക്കാര്‍ നല്‍കേണ്ടി വരുമെന്നാണ് സര്‍വീസ് സംഘടനകളുടെ പൊതുഅഭിപ്രായം. 

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി തുടരാന്‍ തീരുമാനിച്ചത്. ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ 1-ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 

Content Highlights:Salary cut of govt employees extended by 6 more months