
തിരുവനന്തപുരം: മലപ്പുറവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പ്രസ്താവനയെ പിന്തുണച്ച് മന്ത്രി വി. ശിവൻകുട്ടി. സജി ചെറിയാൻ പറഞ്ഞത് ശരിയാണെന്ന് ശിവൻകുട്ടി പറഞ്ഞു. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ചെറുക്കപ്പെടണം. അതുതന്നെയാണ് സജി ചെറിയാൻ പറഞ്ഞതെന്നും ന്യൂനപക്ഷങ്ങൾക്കുവേണ്ടി നിരന്തരം പോരാടിയ ആളാണ് സജി ചെറിയാനെന്നും വി. ശിവൻകുട്ടി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സജി ചെറിയാൻ പറഞ്ഞത് ക്ലിയറാണ്. ന്യൂനപക്ഷ വർഗീയതയാണെങ്കിലും ഭൂരിപക്ഷ വർഗീയതയാണെങ്കിലും അതിനെ എതിർക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേത്. സജി ചെറിയാൻ പറഞ്ഞതും അതുതന്നെയാണ്. സജി ചെറിയാൻ ന്യൂനപക്ഷങ്ങൾക്കുവേണ്ടി നിരന്തരം പോരാടിയ ആളാണെന്നും വളച്ചൊടിച്ച് വാർത്ത വന്നതാണെന്നും ശിവൻകുട്ടി പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരിക്കുന്ന കാലത്ത് ഒരിക്കലും ഇവിടെ വർഗീയ കലാപം ഉണ്ടായിട്ടില്ല. കേരളത്തിൽ വർഗീയ കലാപം ഉണ്ടായ കാലഘട്ടം യുഡിഎഫ് ഭരിച്ചിരുന്നപ്പോഴാണ്. സജി ചെറിയാൻ പറഞ്ഞതും അതു തന്നെയാണെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
Content Highlights: Minister V. Sivankutty supports Saji Cheriyan`s statement against minority and majority communalism, asserting LDF`s stance. Read details.
Published: 20 Jan 2026, 07:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented