മല്ലപ്പള്ളി (പത്തനംതിട്ട): ശബരിമലയിലെ വാവരുടെ പ്രതിനിധി വായ്പൂര് വെട്ടിപ്ളാക്കൽ അബ്ദുൾ റഷീദ് മുസലിയാർ (79) അന്തരിച്ചു. കാഞ്ഞിരപ്പള്ളി കുന്നേൽ ആശുപത്രിയിൽ ശനിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് അന്ത്യം. അർബുദബാധിതനായി ചികിത്സയിലായിരുന്നെങ്കിലും രണ്ട് മാസം മുൻപുവരെ ശബരിമലയിലെ ചുമതലകൾ നിർവഹിച്ചിരുന്നു. ഭാര്യ: ഏന്തയാർ പള്ളിവീട് നസീമബീവി. മക്കൾ: ഷിയാസ് റഷീദ് (സൗദി), സജിത, സബിത, സൈറ. മരുമക്കൾ: താഹ (ഈരാറ്റുപേട്ട), സലിം (കാഞ്ഞിരപ്പള്ളി), ഫാത്തിമ, പരേതനായ ജാഫർ. കബറടക്കം ഞായറാഴ്ച 11.30-ന് വായ്പൂര് പഴയപള്ളി കബറിസ്താനിൽ.
Content Highlights: Vavar's representative in Sabarimala Abdul Rasheed Musliyar passed away
Published: 22 Sept 2024, 08:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented