തിരുവനന്തപുരം: ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിയുടെ പണപ്പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ എഡിജിപി പി. വിജയന് ക്ലീൻചീറ്റ്. പദ്ധതിയുടെ നടത്തിപ്പിൽ അദ്ദേഹത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന കണ്ടെത്തലുകളെത്തുടർന്നാണ് ഈ നടപടി. പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഇപ്പോൾ ഔദ്യോഗിക ഉത്തരവിറക്കി.
ശബരിമലയിലെ ശുചിത്വ പരിപാലനത്തിനായി പോലീസ് ആവിഷ്കരിച്ച 'പുണ്യം പൂങ്കാവനം' പദ്ധതി തുടരുന്നതിന് അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. പോലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പദ്ധതി മാതൃകാപരമായ ഒരു സാമൂഹിക കൂട്ടായ്മയാണെന്ന് സർക്കാർ വിലയിരുത്തി. സ്പെഷ്യൽ കമ്മീഷണർ പി.ജെ. മജുംദാർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്തത്.
സ്പെഷ്യൽ കമ്മീഷൻ ഓഫീസിന്റെയും ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിലാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ശബരിമലയെ മാലിന്യമുക്തമായി നിലനിർത്തുന്നതിനായി പോലീസ് ആരംഭിച്ച ഈ പദ്ധതിയുടെ പ്രാധാന്യം പരിഗണിച്ചാണ് തുടർച്ചാനുമതി നൽകിയിരിക്കുന്നത്. തുടർച്ച ലഭിക്കുന്നതോടെ ഇതിനെതിരെയുള്ള വിവാദങ്ങൾക്കും വിരാമമായി.
Published: 25 Jul 2026, 01:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented