
ശബരിമല: മനസ്സും ശരീരവും വ്രതശുദ്ധിയിൽ സമർപ്പിച്ചെത്തിയ സ്വാമിമാർക്ക് തത്ത്വമസിയുടെ പൊരുളായി അയ്യൻ വിളങ്ങി. തങ്കയങ്കി ചാർത്തിയ അയ്യപ്പന്റെ മണ്ഡലപൂജ തൊഴുത് തീർഥാടകർ അനുഗ്രഹം നേടി. 41 ദിവസത്തെ മണ്ഡലപുണ്യകാലത്തിന് സമാപനംകുറിച്ച് ശനിയാഴ്ച രാത്രി ഹരിവരാസനം പാടി നടയടച്ചു. ഭസ്മവിഭൂഷിതനായി ഭഗവാൻ യോഗനിദ്രയിലായി. ഇനി മകരവിളക്കുത്സവത്തിന് 30-ന് ൈവകീട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്.
ശനിയാഴ്ച രാവിലെ 10.10-നും 11.30-നും മധ്യേയായിരുന്നു, തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി പ്രസാദ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ മണ്ഡലപൂജ. ഇതിന് മുന്നോടിയായി കളഭാഭിഷേകം നടന്നു.
ശനിയാഴ്ച രാത്രി ഭഗവദ്രൂപത്തിൽ ഭസ്മം പൂശി. കൈയിൽ യോഗദണ്ഡും കഴുത്തിൽ രുദ്രാക്ഷമാലയുമണിയിച്ച് ഭഗവാനെ യോഗനിദ്രയിലാക്കി. തുടർന്നാണ് നടയടച്ചത്.
ഈ മണ്ഡലകാലത്ത് 36 ലക്ഷത്തിലധികം തീർഥാടകർ ദർശനം നടത്തി. മണ്ഡലപൂജാദിവസമായ ശനിയാഴ്ച ഉച്ചവരെ 20,152 പേരാണ് ദർശനം നടത്തിയത്. തിരക്ക് നിയന്ത്രിക്കാൻ ശനിയാഴ്ച വെർച്വൽ ക്യൂ വഴി 35,000 പേർക്കേ ദർശനത്തിന് അനുമതി നൽകിയിരുന്നുള്ളൂ.
Content Highlights: Sabarimala`s Mandala Pooja concludes with blessings for devotees. Learn about the 41-day pilgrimage, the upcoming Makaravilakku festival, and spiritual significance.
Published: 28 Dec 2025, 10:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented