തിരുവനന്തപുരം: ശബരിമല സ്വർണത്തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിനെ വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലെത്തിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം റാന്നി കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പോലീസ് വിശദമായ ചോദ്യം ചെയ്യലിലേക്ക് നീങ്ങിയിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രയിലേക്ക് വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്.
തികഞ്ഞ രഹസ്യാത്മകത സൂക്ഷിച്ചുക്കൊണ്ടാണ് അന്വേഷണ സംഘം നീങ്ങിയത്. സാധരണ ഉപയോഗിക്കുന്ന വഴിക്ക് പകരം മുന്നോട്ട് നീങ്ങി യൂടേൺ എടുത്താണ് മുരാരി ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. ഇനിയുള്ള നീക്കമെന്തെന്നതിൽ വ്യക്തത വന്നിട്ടില്ല. ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെക്കെത്തിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഓപ്പമിരുത്തി ചോദ്യം ചെയ്യുമോ റാന്നി കോടതിയിൽ ഹാജരാക്കുമോ മുതലായ കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. നിലവിൽ വൈദ്യപരിശോധന പൂർത്തിയായിട്ടുണ്ട്.
ബുധനാഴ്ച രാത്രി 10-ന് പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരത്തെ ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിലേക്ക് നീങ്ങി.
ശ്രീകോവിലിനുമുന്നിലെ ദ്വാരപാലകശിൽപങ്ങളിലെ സ്വർണം പതിച്ച പാളികൾ ചെമ്പാണെന്ന് തെറ്റായി രേഖപ്പെടുത്തിയത് അഡ്മിനിസട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ്. ഇയാളെ നേരത്തേ തന്നെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
2019 ജൂൺ 17-നാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലകശിൽപങ്ങളിൽ പതിപ്പിച്ചിരിക്കുന്നത് ചെമ്പുതകിടാണെന്ന് രേഖപ്പെടുത്തി മുരാരി ബാബു ശബരിമല എക്സിക്യുട്ടീവ് ഓഫീസർക്ക് നൽകിയത്. തുടർന്ന് സ്വർണംപൂശലിനായി ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി. 2024-ൽ ശബരിമല എക്സിക്യുട്ടീവ് ഓഫീസറായിരുന്നപ്പോഴും ദ്വാരപാലകശിൽപങ്ങളിലെ അടുത്ത അറ്റകുറ്റപ്പണിക്കും പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരിട്ട് കൈമാറാനായിരുന്നു മുരാരി ബാബുവിന്റെ ശുപാർശ. എന്നാൽ, ദേവസ്വം ബോർഡ് ഇത് തള്ളുകയും നേരിട്ട് ചെന്നൈയിലെത്തിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
Content Highlights: Former Sabarimala Devoswam Board officer B. Murari Babu arrested in gold scam. Questioning complete, taken for medical exam before potential court appearance.
Published: 23 Oct 2025, 03:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented