കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരർക്ക് ജാമ്യം അനുവദിച്ചു. 41 ദിവസങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തിൽ രാജീവര് ജയിൽ മോചിതനാകും. കർശന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചതെന്നാണ് സൂചന. കൊല്ലം വിജിലൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.

To advertise here,

റിമാൻഡ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പാണ് രാജീവർക്ക് കീഴ്ക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതി കേസിൽ സ്വാധീനം ചെലുത്തുമെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കട്ടിളപ്പാളി കേസിൽ 13-ാം പ്രതിയും ദ്വാരപാലക കേസിൽ 16-ാം പ്രതിയുമാണ് തന്ത്രി.