
കൊച്ചി: ഇന്ത്യന്‍ ബഹിരാകാശ വ്യവസായം വളര്‍ച്ചയുടെയും വികസനത്തിന്റെയും സുപ്രധാന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് മികച്ച അവസരമാണ് ഈ മാറ്റം നല്‍കുന്നതെന്ന് ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ബഹിരാകാശ കമ്മീഷനും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഓര്‍ഗനൈസേഷന്‍ ചെയര്‍മാനുമായ എസ്. സോമനാഥ് പറഞ്ഞു. കളമശേരിയിലെ ഹൈടെക് പാര്‍ക്കില്‍ എന്‍.ഇ.എസ്.ടി. ഗ്രൂപ്പിന്റെ എസ്.എഫ്.ഒ. ടെക്‌നോളജീസിന്റെ സീറോ എമിഷന്‍ സംരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ബഹിരാകാശ വ്യവസായം അടുത്ത 5-10 വര്‍ഷത്തിനുള്ളില്‍ 2 ബില്യണ്‍ ഡോളറില്‍ നിന്ന് 9-10 ബില്യണ്‍ ഡോളര്‍ വ്യവസായമായി മാറുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഐ.എസ്.ആര്‍.ഒയുടെ വിവിധ ദൗത്യങ്ങള്‍ക്കായി വികസിപ്പിച്ച സാങ്കേതികവിദ്യയില്‍ നിന്ന് 400 സ്വകാര്യമേഖലാ കമ്പനികള്‍ പ്രയോജനം നേടിയിട്ടുണ്ടെന്നും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ബഹിരാകാശ മേഖലയിലെ പുതിയ നയ സംരംഭങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ എസ്.എഫ്.ഒ. ടെക്‌നോളജീസ് പോലുള്ള കമ്പനികള്‍ മികച്ച നിലയിലാണെന്നും സോമനാഥ് പറഞ്ഞു.
നെസ്റ്റ് ഹൈ-ടെക് പാര്‍ക്കില്‍ രാവിലെ വൃക്ഷത്തൈ നട്ടാണ് കാര്‍ബണ്‍ ന്യൂട്രല്‍ ദൗത്യം സോമനാഥ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് അദ്ദേഹം നെസ്റ്റ് എഞ്ചിനീയര്‍മാരുമായും മാനേജ്മെന്റ് ടീമുമായും ബഹിരാകശ മേഖലയെക്കുറിച്ചും ഐ.എസ്.ആര്‍.ഓയും സ്വകാര്യമേഖലയില്‍ നടത്തുന്ന സഹകരണത്തെക്കുറിച്ചും സംസാരിച്ചു. എസ്.എഫ്.ഒ. ടെക്‌നോളജീസും ഐ.എസ്.ആര്‍.ഒയുമായുള്ള സഹകരത്തിന്റെ അടയാളമായി ചന്ദ്രായന്റെ മാതൃക ക്യാമ്പസില്‍ അദ്ദേഹം അനാവരണം ചെയ്തു.
ചന്ദ്രയാന്‍, ആദിത്യ ദൗത്യങ്ങള്‍ക്കായുള്ള ആര്‍.എഫ്. ഉപസംവിധാനങ്ങള്‍, ആന്റിന സിസ്റ്റങ്ങളുടെ നിര്‍മ്മാണം, വിക്ഷേപണ വാഹനങ്ങള്‍ക്കായുള്ള ക്രയോജനിക് എഞ്ചിന്‍ നിയന്ത്രണ സംവിധാനങ്ങള്‍ എന്നിങ്ങനെ ഒന്നിലധികം പ്രോഗ്രാമുകളില്‍ എസ്.എഫ്.ഒ. ടെക്‌നോളോജിസ് ഐ.എസ്.ആര്‍.ഒയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടുള്ള ഗഗന്‍യാന്‍ പദ്ധതി ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്കായി ഐ.എസ്.ആര്‍.ഒയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ജഹാംഗീര്‍ പറഞ്ഞു.
എസ്.എഫ്.ഒ. ടെക്‌നോളജീസും നെസ്റ്റ് ഗ്രൂപ്പും പരിസ്ഥിതി സംരക്ഷണത്തിനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും പ്രതിജ്ഞാബദ്ധരാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ദൈനംദിന ജീവിതത്തില്‍ വളരെ പ്രകടമാണ്. യു.എന്‍., യൂറോപ്യന്‍ യൂണിയന്‍, യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കാര്‍ബണ്‍ പുറന്തള്ളുന്നതിന് നിര്‍ബന്ധിത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും കമ്പനികളെ അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അല്‍ത്താഫ് ജഹാംഗീര്‍, സി.ഇ.ഒയും എക്സിക്യൂട്ടീവ് ഡയറക്ടര്‍, എസ്.എഫ്.ഒ. ടെക്‌നോളജീസ്, ഹാര്‍ഡ്വെയര്‍ ആന്‍ഡ് മാനുഫാക്ചറിംഗ്, പറഞ്ഞു.
കാര്‍ബണ്‍ മലിനീകരണം പരമാവധി കുറച്ചുകൊണ്ട് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സ്ഥാപനമെന്ന മാതൃക സൃഷ്ടിക്കുന്നതിന് ഒന്നിലധികം പങ്കാളികളുമായി കരാറില്‍ ഒപ്പുവെച്ചതായും അല്‍ത്താഫ് ജഹാംഗീര്‍ കൂട്ടിച്ചേര്‍ത്തു. നസ്നീന്‍ ജഹാംഗീര്‍, നെസ്റ്റ് ഡിജിറ്റല്‍ സി.ഇ.ഒയും എക്സിക്യൂട്ടീവ് ഡയറക്ടര്‍, ചടങ്ങില്‍ സംസാരിച്ചു.
Content Highlights: s somanath about isro and sfo technologies bond during nest group zero emission program in kochi
Published: 14 May 2024, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented