താമരശ്ശേരി: താമരശ്ശേരി ചുരം പാതയിൽ രണ്ടാം വളവിന് താഴെ റോഡിൽ പത്ത് മീറ്ററിലധികം നീളത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ഭാരവാഹനങ്ങൾക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. രണ്ടാം വളവ് എത്തുന്നതിന് മുമ്പുള്ള വളവിൽ റോഡിന്റെ ഇടതുവശത്തോട് ചേർന്നാണ് നീളത്തിൽ വിള്ളൽ പ്രകടമായത്.
കലുങ്കിനടിയിലൂടെ നീർച്ചാൽ ഒഴുകുന്ന ഭാഗത്തിന് സമീപത്തായാണ് ദേശീയപാതയിൽ വിള്ളൽ കണ്ടത്. തുടർന്ന് റോഡ് ഇടിയുന്ന സാഹചര്യമൊഴിവാക്കാൻ പോലീസ് ഈ ഭാഗത്ത് ബാരിക്കേഡ് സ്ഥാപിച്ചു. പിന്നീട് വലതുവശത്ത് കൂടി ഒറ്റവരിയായാണ് രാത്രി വാഹനങ്ങൾ കടത്തിവിട്ടത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സഹായമെത്തിക്കുന്നതിനും ഗതാഗതത്തിനുമുള്ള പ്രധാനപാതയായതിനാൽ ചുരമിടിച്ചിൽ സാധ്യത ഒഴിവാക്കാൻ ചൊവ്വാഴ്ച രാത്രി എട്ടു മണി മുതൽ ചുരംകയറുന്ന ഭാരവാഹനങ്ങൾക്കും വലിയ വാഹനങ്ങൾക്കും നിരോധനമേർപ്പെടുത്തി. നേരത്തെ ഈങ്ങാപ്പുഴയിൽ തമ്പടിച്ച ചരക്കുവാഹനങ്ങൾ ഉൾപ്പെടെ ലോഡ് കയറ്റി വന്ന ലോറികൾ അടിവാരത്ത് ഉൾപ്പെടെ നിലവിൽ പിടിച്ചിട്ടിരിക്കുകയാണ്.
Content Highlights: road broken thamarassery churam
Published: 30 Jul 2024, 10:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented