തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് നടി റിനി ആൻ ജോർജ്. ഇനിയും അതിജീവിതമാരുണ്ടെന്നും അവർ ധൈര്യപൂർവ്വം മുന്നോട്ടുവരണമെന്നും റിനി ആവശ്യപ്പെട്ടു.

To advertise here,

കേരളത്തിന്റെ മനസാക്ഷി അതിജീവിതമാർക്കൊപ്പമാണ്. രാഷ്ട്രീയ പ്രേരിതമായി വിഷയമല്ല ഇത്. സ്ത്രീകൾ അവർ നേരിട്ട അതിക്രമം പൊതുമധ്യത്തിൽ ഉന്നയിച്ച കാര്യം മാത്രമാണ്. കുഞ്ഞുങ്ങളെ നിർബന്ധപൂർവ്വം നശിപ്പിക്കേണ്ടി വന്ന സാഹചര്യത്തിലൂടെയാണ് അതിജീവിതമാർ കടന്നുപോയത്. ക്രിമിനലുകളെ പുറത്തുകൊണ്ടുവരാൻ കൂടുതൽ അതിജീവിതമാർ ധൈര്യപൂർവ്വം മുന്നോട്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.