തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാജ്യത്തെ ട്രെയിൻ ഗതാഗതത്തിന് നേരെ അട്ടിമറി നീക്കങ്ങൾ ഉണ്ടായേക്കാമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളാണ് മുന്നറിയിപ്പ് നൽകിയത്.
ഈ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. റെയിൽവേ ട്രാക്കുകൾക്ക് സമീപം നിർമാണ സാമഗ്രികളോ മറ്റ് വസ്തുക്കളോ അശ്രദ്ധമായി ഇടുന്നത് ഒഴിവാക്കണമെന്നും അവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. പാളങ്ങളിൽ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാന റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കുന്നതിലൂടെ അനിഷ്ട സംഭവങ്ങൾ തടയാനാണ് റെയിൽവേ സുരക്ഷാ വിഭാഗം ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചുകൊണ്ട് അതീവ ജാഗ്രത പാലിക്കാൻ റെയിൽവേ ജീവനക്കാർക്ക് നിർദേശം നൽകിക്കഴിഞ്ഞു.
Content Highlights: Intelligence agencies warn of potential train sabotage attempts on Republic Day. RPF intensifies security measures nationwide. Report suspicious activity immediately.
Published: 25 Jan 2026, 09:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented