ശിവൻ | ഫോട്ടോ: മാതൃഭൂമി
തിരുവനനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന് (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
സിനിമ, സാഹിത്യം, നാടകം എന്നീ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ശിവന് മലയാളത്തിലെ ആദ്യത്തെ പ്രസ് ഫോട്ടോഗ്രാഫറായാണ് അറിയപ്പെടുന്നത്.
മൂന്നുതവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. യാഗം, കേശു, സ്വപ്നം, അഭയം, കൊച്ചുകൊച്ചുമോഹങ്ങള്‍, ഒരു യാത്ര തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.
ഡോക്യുമെന്ററി രംഗത്തും സജീവമായിരുന്നു അദ്ദേഹം. ചെമ്മീന്‍ സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു.
സന്തോഷ് ശിവന്, സംഗീത് ശിവന്, സഞ്ജീവ് ശിവന്, സരിത രാജീവ് ഉദയഭാനു എന്നിവര്‍ മക്കളണ്.
Content Highlights: Photographer sivan passed away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..