തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചതിനുപിന്നാലെ ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം. തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യത്തെ റവന്യു (ദേവസ്വം) സെക്രട്ടറിയായി മാറ്റിനിയമിച്ചു. അമൃത് പദ്ധതിയുടെ മിഷൻ ഡയറക്ടറുടെ അധികച്ചുമതലയും അദ്ദേഹത്തിനുണ്ടാകും. അവധികഴിഞ്ഞെത്തുന്ന ടി.വി. അനുപമയാണ് തദ്ദേശസ്വയംഭരണവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.സർവേ, ഭൂരേഖാ വകുപ്പ് ഡയറക്ടർ സാംബശിവറാവുവിനെ തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറായും നിയമിച്ചു. സർവേ, ഭൂരേഖാ വകുപ്പ് ഡയറക്ടറുടെ അധികച്ചുമതലയും നൽകിയിട്ടുണ്ട്.
വ്യവസായ ഡയറക്ടർ എസ്. ഹരികിഷോറിനെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് സെക്രട്ടറിയായി മാറ്റിനിയമിച്ചു. വ്യവസായ ഡയറക്ടറുടെയും കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടറുടെയും അധികച്ചുമതലയും അദ്ദേഹത്തിനുണ്ടാകും.
മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഹരിത വി. കുമാറിനെ വനിത-ശിശുക്ഷേമ ഡയറക്ടറായി നിയമിച്ചു. അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസറായി നിയമിച്ചിരുന്ന വി.ആർ. പ്രേംകുമാറിനെ ജലഅതോറിറ്റി മാനേജിങ് ഡയറക്ടറായി നിയമിക്കും. ജലഅതോറിറ്റി ജോയിന്റ് മാനേജിങ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവത്തിനെ പഞ്ചായത്ത് ഡയറക്ടറായി മാറ്റിനിയമിച്ചു.
സപ്ലൈകോ ജനറൽ മാനേജർ സൂരജ് ഷാജിയെ നഗരകാര്യ ഡയറക്ടറായി നിയമിച്ചു. ലൈഫ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ അധികച്ചുമതലയുമുണ്ടാകും.പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഡെപ്യൂട്ടി സെക്രട്ടറി ബിനു ഫ്രാൻസിസിനെ ജല അതോറിറ്റി ജോയിന്റ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. ജലനിധി എക്സിക്യുട്ടീവ് ഡയറക്ടറുടെ അധികച്ചുമതലയുമുണ്ടാകും. പട്ടികജാതി-വർഗ ഡെപ്യൂട്ടി സെക്രട്ടറി കെ. ഹരികുമാറിനെ മൈനിങ് ആൻഡ് ജിയോളജി ഡയറക്ടറായി നിയമിച്ചു. പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഡെപ്യൂട്ടി സെക്രട്ടറിയുടെ അധികച്ചുമതലയും അദ്ദേഹത്തിനുണ്ടാകും.
ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയ്ക്ക് സാംസ്കാരികവകുപ്പിന്റെയും ഐ.ടി. സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർക്ക് സഹകരണവകുപ്പിന്റെയും കായികസെക്രട്ടറി പ്രണബ് ജ്യോതിനാഥിന് ന്യൂനപക്ഷക്ഷേമവകുപ്പിന്റെയും അധികച്ചുമതല നൽകി.
Content Highlights: Rajamanikyam Revenue Secretary and TV Anupama Local Special Secretary
Published: 11 Jun 2024, 08:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented