
രാജാക്കാട്: കൊച്ചു മുല്ലക്കാനത്ത് മൂന്നാം തവണയും യുവാവിന്റെ ഓട്ടോറിക്ഷ സമൂഹ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. ചൂഴിക്കരയിൽ രാജേഷ് എന്നയാളുടെ ഓട്ടോറിക്ഷയാണ് ചൊവാഴ്ച രാത്രിയിൽ തീയിട്ട് നശിപ്പിച്ചത്.
ഓട്ടം കഴിഞ്ഞുവന്ന് രാത്രിയിൽ അയൽപക്കത്തെ വീട്ടുവളപ്പിലാണ് രാജേഷ് ഓട്ടോറിക്ഷ നിർത്തിയിടാറുള്ളത്. ഇതിന് മുൻപ് രണ്ടു പ്രാവശ്യം ഇതേസ്ഥലത്ത് രാജേഷിന്റെ ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ചിരുന്നു. അന്ന് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ഓട്ടോ കത്തിച്ചത്.
വ്യക്തി വിരോധമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണന്ന് രാജാക്കാട് എസ്എച്ച്ഒ വി. വിനോദ്കുമാർ പറഞ്ഞു.
Content Highlights: Young man`s auto-rickshaw set on fire for the third time in Rajakkad, Kerala. Police suspect personal animosity and are investigating CCTV footage.
Published: 18 Dec 2025, 08:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented