പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ചേ മതിയാകൂ എന്ന് ബിജെപി. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും പാലക്കാട്ടെ ഒരു ഔദ്യോഗിക പരിപാടിയിലും രാഹുലിനെ പങ്കെടുക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും ബിജെപി നേതാവ് സി. കൃഷ്ണകുമാർ പറഞ്ഞു.
ഒരു വിട്ടുവീഴ്ചയുമില്ല, രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് കോൺഗ്രസിലെ നേതാക്കന്മാർ ആവശ്യപ്പെട്ടത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ അവരുടെ നിലപാടിൽ മാറ്റം വരുന്നു. ഇതിന്റെ പിന്നിൽ രാഹുലിന്റെ ബ്ലാക് മെയിലിങ്ങാണ്. പല കെപിസിസി നേതാക്കന്മാരുടേയും പല കഥകളും രാഹുലിന്റെ കൈയിൽ ഉണ്ട്. ആ കഥകൾ പുറത്തുവിടുമെന്ന രാഹുലിന്റെ ഭീഷണിക്ക് മുമ്പിൽ കെപിസിസിയുടെ നേതാക്കന്മാർ വഴങ്ങി- സി. കൃഷ്ണകുമാർ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കാൻ താത്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് രാഹുലിന്റെ രാജി ആവശ്യപ്പെടാത്തത്. എന്നാൽ പാലക്കാട്ടെ വോട്ടർമാരോട് ഇത്രയേറെ സ്നേഹം ഉണ്ടെങ്കിൽ എന്തുകൊണ്ട് ഷാഫി പറമ്പിലിനെ രാജിവെപ്പിച്ച് വടകരയിൽ കൊണ്ടുപോയി മത്സരിപ്പിച്ചെന്നും അദ്ദേഹം ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ചേ പറ്റൂ. പാലക്കാട്ടെ സ്ത്രീകളെ, വോട്ടർമാരെ രാഹുൽ അപമാനിച്ചിരിക്കുകയാണ്. എംഎൽഎ സ്ഥാനം രാജിവെക്കും വരെ ശക്തമായ പ്രക്ഷോഭവുമായി മുമ്പോട്ട് പോകും- കൃഷ്ണകുമാർ പറഞ്ഞു.
Content Highlights: BJP Demands Rahul Mankootam's Resignation from Kerala Assembly
Published: 25 Aug 2025, 11:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented