തിരുവനന്തപുരം: നിയമസഭാസമ്മേളനം ആരംഭിച്ചിരിക്കേ, പ്രതിപക്ഷത്തെ കടന്നാക്രമിക്കാനുള്ള  തയ്യാറെടുപ്പുമായി ഭരണപക്ഷം. തിങ്കളാഴ്ച ചേർന്ന എൽഡിഎഫിന്റെയും സിപിഎമ്മിന്റെയും പാർലമെന്ററി പാർട്ടിയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനുള്ള സന്ദേശം നൽകിയതായാണ് വിവരം.

To advertise here,

പോലീസ് അതിക്രമങ്ങളിൽ ഉയർന്ന പരാതികളും വിവാദങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പോലീസുകാരെ പിരിച്ചുവിട്ടതടക്കമുള്ള സർക്കാരിന്റെ കർക്കശമായ നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചതായാണ് സൂചന.

വെറും പ്രതിരോധത്തിനപ്പുറം ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും ശക്തമായ മറുപടി നൽകി പ്രതിപക്ഷത്തെ നേരിടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് വരുന്നതിനാൽ, പ്രതിപക്ഷ ആരോപണങ്ങളെ ശക്തമായി ചെറുക്കുന്ന തരത്തിലുള്ള തന്ത്രമാണ് ഭരണപക്ഷം ആവനാഴിയിൽ ഒരുക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സഭയിലെത്തിയാൽ സാഹചര്യമനുസരിച്ച് നേരിടാനാണ് നീക്കം. രാഹുൽ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷത്തെ സമ്മർദത്തിലാക്കാനും ആലോചനയുണ്ട്.