തിരുവനന്തപുരം: പാര്‍ട്ടിയുടെ പ്രാഥിമാകാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതോടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനി നിയമസഭയില്‍ കോണ്‍ഗ്രസ് നിരയ്‌ക്കൊപ്പം ഇരിപ്പിടമുണ്ടാകില്ല. പ്രത്യേക ബ്ലോക്ക് ആയി സഭയില്‍ ഇരിക്കേണ്ടി വരും. അതേസമയം നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ രാഹുല്‍ അവധിയില്‍ പ്രവേശിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളെ തുടര്‍ന്ന് ആറുമാസത്തേക്കാണ് പാര്‍ട്ടിയില്‍നിന്ന് രാഹുലിനെ പുറത്താക്കിയത്.
സ്വന്തം പാര്‍ട്ടിയോടു കലഹിച്ചും വിട്ടിറങ്ങിയും നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരുന്ന എംഎല്‍എമാര്‍ വേറെയുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനോട് പോരടിച്ച് എല്‍ഡിഎഫില്‍നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന് സഭയില്‍ സ്പീക്കര്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ചിരുന്നു. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ക്കിടയില്‍ നാലാം നിരയിലായിരുന്നു അദ്ദേഹത്തിന് പ്രത്യേക സീറ്റ് അനുവദിച്ചത്.
ഒന്നിലധികം സ്ത്രീകള്‍ പേരുപറഞ്ഞും അല്ലാതെയും രാഹുലിനെതിരേ ആരോപണമുന്നയിച്ചിരുന്നു. രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതിന്റേതെന്ന ശബ്ദരേഖയും പുറത്തെത്തി. ഞായറാഴ്ച രാഹുല്‍ രാജിവെച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. രാഹുല്‍ രാജിവെക്കണമെന്ന വിധത്തില്‍ പാര്‍ട്ടി നേതാക്കളെല്ലാം നിലപാട് കൈക്കൊണ്ടതും ഇതിന്റെ ആക്കംകൂട്ടി. എന്നാല്‍ ഉച്ചയ്ക്കു ശേഷം മാധ്യമങ്ങളെ അദ്ദേഹം, തനിക്കെതിരേ അവന്തിക എന്ന ട്രാന്‍സ്‌വുമണുമായി ബന്ധപ്പെട്ട വിഷയത്തോടു മാത്രമാണ് പ്രതികരിച്ചത്. താൻ കുറ്റക്കാരനാണോ എന്നുപറയേണ്ടത് കോടതിയാണെന്ന് രാഹുൽ പറഞ്ഞു. എന്നാൽ, ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്ന മറ്റൊരു ഓഡിയോയിലെ ശബ്ദം തന്റേതല്ലെന്ന് പറയാൻ രാഹുൽ തയ്യാറായില്ല. എല്ലാം ജനങ്ങളോട് പറയുമെന്നുമാത്രമായിരുന്നു മറുപടി.
Content Highlights: rahukl mamkoottathil likey ro sit as separate block in assembly or will he avail leave
Published: 25 Aug 2025, 10:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented