
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിരവധി പേരെ കടിച്ച് പരിക്കേല്‍പ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് സമീപം ചത്തനിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
ബുധനാഴ്ച വൈകുന്നേരമായിരുന്നു തെരുവുനായയുടെ ആക്രമമുണ്ടായത്. 25 പേർക്ക് തെരുവുനായയുടെ ആക്രമത്തില്‍ കടിയേറ്റിരുന്നു. 25 പേരും ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടിയിട്ടുണ്ട്.
നായശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് റെയില്‍വേ മുന്‍പ് കോര്‍പ്പറഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റെയില്‍വേ തന്നെയാണ് പരിഹാരം കാണേണ്ടതെന്ന നിലപാടിലായിരുന്നു കോർപറേഷൻ.
Content Highlights: rabies confirmed in the straydog that attacked passengers in kannur railway station
Published: 28 Nov 2024, 08:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented