കോട്ടയം: ആകാശ പാതയുടെ മേല്‍ക്കൂര പൊളിച്ചു നീക്കണമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്. പാലക്കാട് ഐഐടിയും ചെന്നൈയിലെ സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് സെന്ററും ചേര്‍ന്ന് നടത്തിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

To advertise here,

ആകാശപാതയുടെ മേല്‍ക്കുര പൊളിച്ചുമാറ്റണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട കണ്ടെത്തല്‍. കൂടാതെ തുരുമ്പെടുത്ത പൈപ്പുകള്‍ വേഗം നീക്കം ചെയ്യണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു

2015ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് കോട്ടയത്ത് ആകാശപാതയുടെ നിര്‍മാണം ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 5.18 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മ്മാണത്തിന് നല്‍കിയത്. കിറ്റ്‌കോയാണ് ആദ്യ ഘട്ടത്തില്‍ ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തത്.

2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലേറിയതോടെ ഇതിന്റെ പണി പല സങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടും നിന്നു പോയി. കിറ്റ്‌കോയെ മാറ്റി ഊരാളുങ്കലിനെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു അതാണ് പദ്ധതി പാതിവഴിയില്‍ നിന്നുപോയതെന്നാണ് ആരോപണം.