മലപ്പുറം: തോക്ക് ലൈസൻസിനുള്ള അപേക്ഷ നിരസിച്ചതായി പി.വി. അൻവർ എം.എൽ.എ. തോക്കിനുള്ള ലൈസൻസ് അപേക്ഷയിൽ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ വിളിച്ച ഹിയറിങിന് മലപ്പുറം കളക്ടേറ്റിലെത്തിയതായിരുന്നു അൻവർ. 

To advertise here,

റവന്യൂവകുപ്പും വനംവകുപ്പും ക്ലിയറൻസ് നൽകിയെങ്കിലും പോലീസിൽനിന്നുള്ള എൻ.ഒ.സി. കിട്ടിയിരുന്നില്ല. പി.വി. അൻവർ മുൻപ് കലാപാഹ്വാനം നടത്തിയിട്ടുണ്ട് എന്നാണ് പോലീസ് റിപ്പോർട്ടിലുള്ളത്. കലാപാഹ്വാനത്തിന് തനിക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ‍ ചെയ്തിട്ടുള്ള കാര്യം ഇവിടെയെത്തിയപ്പോഴാണ് അറിഞ്ഞതെന്നും ഇതിന്റെ പേരിൽ ചോദ്യംചെയ്യാനായി തന്നെ വിളിച്ചിട്ടില്ലെന്നും അൻവർ പറഞ്ഞു.

ഒരുനിലയ്ക്കും ലൈസൻസ് കിട്ടരുതെന്നത്‌ പി. ശശിയുടെ ആവശ്യമാണെന്നും അതിനാലാണ് പോലീസ് എതിർത്ത് റിപ്പോർട്ട് നൽകിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ വീടിന് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷയൊക്കെ തിരുവനന്തപുരത്തുനിന്ന്‌ ജില്ലാ പോലീസ് സൂപ്രണ്ടിന് ഒരു ഫോൺവിളിയെത്തിയാൽ അവസാനിക്കുന്നതാണെന്നും എം.എൽ.എ. പറഞ്ഞു.