
കോഴിക്കോട്: പി.വി. അൻവർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കുമെന്ന സൂചനയോടെ അൻവറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലെക്സ് ബോർഡുകൾ ബേപ്പൂരിൽ പ്രത്യക്ഷപ്പെട്ടതിനുപിന്നാലെ അൻവർ ബേപ്പൂരിൽ വേണ്ടെന്ന ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് ‘ബേപ്പൂരിന്റെ മണ്ണിൽ അൻവർ വേണ്ടേ വേണ്ട’ എന്നെഴുതിയ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്.
അഞ്ചുദിവസങ്ങൾക്കുമുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിൽ പി.വി. അൻവറിന് അനുകൂലമായ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ‘പിണറായിസത്തെയും മരുമോനിസത്തെയും ഇല്ലാതാക്കാൻ’ തനിക്ക് ബേപ്പൂരിൽ മത്സരിക്കണമെന്ന താൽപര്യം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് അൻവർ പ്രഖ്യാപിച്ചിരുന്നു.
മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിക്കുന്ന അൻവർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കണമെന്ന ആവശ്യം ഒരു വിഭാഗം ആളുകൾ ശക്തമായി ഉന്നയിക്കുന്നുണ്ട്. അൻവർ ബേപ്പൂരിൽ മത്സരിക്കാനുള്ള സാധ്യത തള്ളാതെ ഡിസിസി അധ്യക്ഷൻ കെ. പ്രവീൺകുമാറും രംഗത്ത് വന്നിരുന്നു. യു.ഡി.എഫുമായി അനൗദ്യോഗിക ചർച്ചകൾ നടന്നതായും ബേപ്പൂർ സീറ്റ് പി.വി. അൻവറിന് അനുവദിക്കുമെന്നും സൂചനയുണ്ട്.
Content Highlights: Flex boards welcoming and rejecting PV Anwar`s potential candidature in Beypore for the assembly elections have appeared, sparking debate.
Published: 28 Dec 2025, 03:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented